Sunday, May 19, 2024
spot_img

മത്സരം തീരുന്നതിന് മുന്നേ വിജയാഹ്ളാദം; വെട്ടിലായി ബിസിസിഐ സെക്രട്ടറി

അവസാന പന്തിൽപ്പോലും മത്സരഫലം തിരിയുന്ന ക്രിക്കറ്റിൽ മത്സരം പൂർത്തിയാകുന്നതിന് മുന്നേ വിജയാഹ്ളാദം നടത്തി വെട്ടിലാവുന്നവരെ നമ്മൾ നേരത്തെയും കണ്ടിട്ടുണ്ട്. ഇത്തവണ ഇത്തരത്തിൽ വെട്ടിലായത് സാക്ഷാൽ ബിസിസിഐ സെക്രട്ടറി ജയ് ഷായാണ്. ഇന്നലെ നടന്ന ഐപിഎൽ ഫൈനലിൽ ചെന്നൈ ഇന്നിങ്സിന്റെ അവസാന ഓവറിൽ, ഗുജറാത്ത് പേസർമോഹിത് ശർമ ആദ്യ നാലു പന്തുകൾ മികച്ച രീതിയിൽ എറിഞ്ഞപ്പോൾ ഗുജറാത്ത് വിജയം ഉറപ്പിച്ചെന്ന രീതിയിൽ മുഷ്ടി ചുരുട്ടി ആവേശം കാട്ടുന്ന ജയ് ഷായുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മോഹിത് ശർമ എറിഞ്ഞ അവസാന ഓവറിൽ 13 റൺസായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. ആദ്യ 4 പന്തുകളിൽ മോഹിത് വിട്ടുകൊടുത്തത് 3 റൺസ് മാത്രമാണ്.

ഇതോടെ 2 പന്തിൽ വിജയത്തിലേക്കുള്ള ലക്ഷ്യം 10 റൺസായി. വീണ്ടും യോർക്കറിനായുള്ള മോഹിത്തിന്റെ ശ്രമം ചെന്നൈ ബാറ്റർ രവീന്ദ്ര ജഡേജ ലോങ് ഓൺ ബൗണ്ടറിക്കു മുകളിലൂടെ സിക്സർ പായിച്ചു. അവസാന പന്തിൽ വേണ്ടത് 4 റൺസ്. മോഹിത് ശർമയുടെ മറ്റൊരു യോർക്കറിനായുള്ള ശ്രമം ഫ്ലിക് ഷോട്ടിലൂടെ ജഡേജ പന്ത് ഫൈൻ ലെഗ് ബൗണ്ടറി കടത്തിയതോടെ ചെന്നൈ വിജയത്തിലെത്തി. എന്നാൽ പിന്നീട് ജയ് ഷായുടെ മുഖം ക്യാമറകൾ ഫോക്കസ് ചെയ്തില്ല. അല്ലായിരുന്നെങ്കില്‍ നിരാശനായി ഇരിക്കുന്ന ബിസിസിഐ സെക്രട്ടറിയുടെ മുഖം കാണേണ്ടി വരുമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

Related Articles

Latest Articles