Tuesday, May 7, 2024
spot_img

പവർഹൗസിൽ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടു;മൂലമറ്റം ത്രിവേണി സംഗമത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു;

ഇടുക്കി: മൂലമറ്റം ത്രിവേണി സംഗമത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു. മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജു എന്നിവരാണ് മരിച്ചത്. മലങ്കര ഡാമില്‍ നിന്ന് വെള്ളം ഒഴുകിയെത്തുന്ന മൂലമറ്റം ത്രിവേണി സംഗമത്തിലാണ് അപകടമുണ്ടായത്.

ഇവിടെ കുടുംബവുമായി എത്തിയതാണ് സന്തോഷും ബിജുവും. പുഴയില്‍ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തിയതോടെ രണ്ടുപേരും ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാര്‍ ഇരുവരെയും രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂലമറ്റം പവർഹൗസിൽ നിന്ന് മുന്നറിയിപ്പില്ലാതെ വെളളം തുറന്നുവിട്ടതാണ് പുഴയിലെ ജലനിരപ്പ് ഉയരാന്‍ കാരണമായതെന്ന് പ്രദേശവാസികള്‍ പറയുന്നു.

Related Articles

Latest Articles