Wednesday, September 23, 2026

പാലക്കാട് ഗോവിന്ദാപുരം ആര്‍ടിഒ ചെക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ്;കണക്കിൽപ്പെടാത്ത 8300 രൂപ പിടികൂടി,പണം ഒളിപ്പിച്ചത് പെൻസിൽ കൂടിനകത്തും അഗർബത്തി സ്റ്റാൻഡിനടിയിലും

പാലക്കാട്:ഗോവിന്ദാപുരം ആര്‍ടിഒ ചെക്പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ റെയ്‌ഡ്‌.കണക്കിൽപ്പെടാത്ത 8300 രൂപ പിടികൂടി. പെൻസിൽ കൂടിനകത്തും അഗർബത്തി സ്റ്റാൻഡിനടിയിലുമാണ് പണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് പുലർച്ചെയോടെയായിരുന്നു വിജിലൻസിന്റെ മിന്നൽ പരിശോധന നടന്നത്.കണക്കിൽപ്പെടാത്ത പണം സൂക്ഷിച്ചിരിക്കുന്നെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന നടന്നത്.8300 രൂപയാണ് വിജിലൻസ് പിടികൂടിയത്.

500 രൂപയുടെ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്.എന്നാല്‍, ആരില്‍ നിന്നും നേരിട്ട് പണം വാങ്ങുന്നത് പിടികൂടാന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ല. ഈ സമയമത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥൻ സുനിലിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Articles

Latest Articles