Monday, October 5, 2026

ഡോ.വന്ദനദാസ് കൊലപാതകം;പ്രതി സന്ദീപ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങൾ ചെയ്യാൻ പ്രവണതയുള്ളയാൾ,മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട് കോടതിയിൽ

തിരുവനന്തപുരം:യുവ ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യാൻ പ്രവണതയുള്ള ആളാണെന്ന് മെഡിക്കൽ റിപ്പോർട്ട്.കൊട്ടാരക്കര കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ‍ഡോ.മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്.സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യത്തിന് അടിമയാണ് സന്ദീപ് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

നിരന്തര മദ്യപാനവും ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും സന്ദീപിന്‍റെ മാനസിക നിലയെ സ്വാധീനിച്ചുവെന്നും ലഹരി ഉപയോഗം നിര്‍ത്തുമ്പോഴോ ലഹരി കിട്ടാതെ വരുമ്പോഴോ ഉള്ള മാനസിക വിഭ്രാന്തിയും ഉണ്ടായിരുന്നുവെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച ഘടകം എന്തെന്ന് റിപ്പോര്‍ട്ടിലില്ല. 10 ദിവസം മെഡിക്കൽ കോളേജിലെ സെല്ലിലാണ് സന്ദീപിനെ പരിശോധിച്ചത്

Related Articles

Latest Articles