Saturday, January 3, 2026

വീണ്ടും നേർക്കുനേർ വിജയിയും സേതുപതിയും: വീഡിയോ പങ്കുവെച്ച് മക്കൾ സെൽവൻ

തെന്നിന്ത്യയുടെ സൂപ്പർ താരമാണ് ദളപതി വിജയ്. സിനിമാലോകത്തിലെ നിരവധി താരങ്ങൾ അദ്ദേഹത്തിന്റെ വലിയ ആരാധകരാണെന്ന് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. മലയാളത്തിലും ദളപതിക്കുള്ള ആരാധക പിന്തുണ ഏറെയാണ്. വിജയ്‌യുടെ ഓരോ ചിത്രങ്ങളും ഉത്സവമായാണ് പ്രേക്ഷകർ വരവേൽക്കാറുള്ളത്.

കഴിഞ്ഞ വര്‍ഷം ആദ്യം തിയറ്ററുകള്‍ തുറന്നപ്പോള്‍ റിലീസ് ആയ മാസ്റ്റർ എന്ന ചിത്രം കേരളത്തിലും വലിയ തരംഗമാണ് ഉണ്ടാക്കിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ബോക്സ്ഓഫിസിൽ വലിയ വിജയമാണ് സ്വന്തമാക്കിയത്. ദളപതി വിജയ്‌യും, മക്കൾ സെൽവൻ വിജയ് സേതുപതിയും ഒന്നിച്ചെത്തിയപ്പോൾ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. ഇന്ന് സൂപ്പർ ഹിറ്റ് ചിത്രം പുറത്തിറങ്ങിയിട്ട് ഒരു വർഷം തികയുകയാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് വിജയ് സേതുപതി.

ചിത്രത്തിലെ ക്ലൈമാക്സ് ഫൈറ്റ് സീനിൽ നിന്നുള്ള വീഡിയോയാണ് സേതുപതി പങ്കുവച്ചിരിക്കുന്നത്. അതിൽ വിജയ് വളരെ കൂളായി ലൊക്കേഷനിൽ നിൽക്കുന്നത് വീഡിയോയിൽ കാണാനാകും. നിരവധി പേരാണ് വീഡിയോ ഇതിടൊക്കം ഷെർ ചെയ്തിരിക്കുന്നത്.

അതേസമയം മാസ്റ്ററിലെ ‘വാത്തി കമിംഗ്’ എന്ന ​ഗാനം അന്നും ഇന്നും ജനങ്ങൾക്ക് പ്രിയപ്പെട്ടതാണ്. അനിരുദ്ധ് രവിചന്ദര്‍ ആയിരുന്നു സംഗീത സംവിധാനം. ഗാന ബാലചന്ദര്‍ ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ഗാനയും അനിരുദ്ധും ചേര്‍ന്നാണ് പാടിയിരിക്കുന്നതും. റിലീസ് ചെയ്ത് ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ ആഗോള ബോക്സ് ഓഫീസില്‍ 200 കോടി കളക്ഷന്‍ പിന്നിട്ട ചിത്രം ഒടിടിയിലും റിലീസ് ചെയ്തിരുന്നു.

Related Articles

Latest Articles