Monday, June 17, 2024
spot_img

ഫോറൻസിക്ക് ഹിന്ദിയിലേക്ക്;ടോവിനോയുടെ സ്ഥാനത്ത് ആരാണെന്നറിയാമോ?

മുംബൈ: ടോവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ക്രൈം ത്രില്ലർ ചിത്രമാണ് ഫോറൻസിക്. ബോസ്‌ഓഫീസിൽ മികച്ച വിജയം നേടിയ ചിത്രം ബോളിവുഡ് റീമേക്കിന് ഒരുങ്ങുകയാണ്. അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത് സിനിമ ഹിന്ദി റീമേക്കിലേക്ക് എത്തുമ്പോൾ ബോളിവുഡ് നടൻ വിക്രാന്ത് മാസ്സെ ആണ് ടോവിനോയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ അഭിനയിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും , സിനിമ ഒരേ സമയം ത്രില്ലറും എന്റർടൈനറുമാണെന്നും വിക്രാന്ത് മാസ്സെ പറയുന്നു. സിനിമയിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കുറ്റാന്വേഷണ ഉദ്യോഗസ്ഥരുടെ ബുദ്ധികൂർമതയെയും കായികമികവിനെയുമൊക്കെ ഗ്ലോറിഫൈ ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രം തന്നെയാണ് ഫോറൻസിക്. ആദ്യാവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാധിക്കുന്ന തരത്തിലുള്ള കഥ പറച്ചിൽ ശൈലിയിൽ തന്നെയാണ് ചിത്രം ഒരുങ്ങിയത്. ത്രില്ലര്‍ ഗണത്തില്‍ വരുന്ന ചിത്രങ്ങളില്‍ നിന്ന് പ്രേക്ഷകര്‍ എന്ത് പ്രതീക്ഷിക്കുന്നോ അത്തരത്തിലുള്ള എല്ലാ ചേരുവകളും കൂട്ടിയിണക്കിയ സൈക്കോളജിക്കല്‍ ത്രില്ലറാണ് ചിത്രം. സിനിമയിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. 2021 ൽചിത്രം റിലീസിനെത്തും എന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

Related Articles

Latest Articles