Friday, September 25, 2026

വിനായകചതുര്‍ഥി പരിസ്ഥിതി സൗഹൃദമാകും

മുംബൈ: വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്കുള്ള ഗണേശ വിഗ്രഹങ്ങള്‍ പരിസ്ഥിതി സൗഹൃദമായി നിര്‍മിക്കാനൊരുങ്ങി ശില്‍പ്പികള്‍. സെപ്തംബര്‍ രണ്ടാം തീയതിയാണ് വിനായകചതുര്‍ഥി. പഞ്ചാംഗമനുസരിച്ച് ഭാദ്രപദ മാസത്തിലെ നാലാം ദിനത്തിലാണ് 10 ദിവസം നീണ്ടു നില്‍ക്കുന്ന ചതുര്‍ഥി ആഘോഷങ്ങള്‍ ആരംഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം പരിസ്ഥിതി സൗഹൃദമാക്കുകയെന്നതാണ് നിര്‍മാതാക്കളുടെയും ഉപയോക്താക്കളുടെയും ലക്ഷ്യം. പേപ്പറുകള്‍ മാത്രം ഉപയോഗിച്ചാണ് വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നത്. മൂന്ന് അടി മുതല്‍ തുടങ്ങുന്ന വിഗ്രങ്ങളാണ് നിര്‍മിക്കുന്നതെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. കൂടാതെ 6,9,11 അടി ഉയരത്തിലുള്ള വിഗ്രഹങ്ങളും നിര്‍മിക്കുന്നു. ഇവയെല്ലാം തന്നെ പേപ്പറിലാണ്.

വിഗ്രഹങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കുന്ന പെയിന്‍റുകളും പരിസ്ഥിതിക്ക് അനുയോജ്യമാണ്. വെള്ളത്തില്‍ അലിയുന്ന പെയിന്‍റുകളാണിത്. ചിലയിടങ്ങളില്‍ വെള്ളം മലിനമാകാതിരിക്കാന്‍ മണ്ണുപയോഗിച്ചും വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നുണ്ട്.

Related Articles

Latest Articles