Sunday, September 20, 2026

എയർ ഇന്ത്യ വിമാനത്തിലെ അതിക്രമം;ശങ്കർ മിശ്രയെ ജോലിയിൽ നിന്നും പുറത്താക്കി

ദില്ലി : എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയെ
ജോലിയിൽ നിന്നും പുറത്താക്കി.യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘വെൽസ് ഫാർഗോ’ എന്ന സ്ഥാപനമാണ് മുംബൈ സ്വദേശി ശങ്കർ മിശ്രയെ പിരിച്ചുവിട്ടത്.

തങ്ങളുടെ ജീവനക്കാർ പ്രൊഫഷണൽ, വ്യക്തിഗത പെരുമാറ്റത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നവരാണ്. ശങ്കർ മിശ്രയുടെ പ്രവർത്തി അംഗീകരിക്കാൻ കഴിയില്ല. ഇയാളെ വെൽസ് ഫാർഗോയിൽ നിന്ന് പുറത്താക്കി. പ്രതിക്കെതിരെ നടക്കുന്ന അന്വേഷണത്തോട് സഹരിക്കുമെന്നും കമ്പനി പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ സാമ്പത്തിക സേവന സ്ഥാപനമായ വെൽസ് ഫാർഗോയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു മിശ്ര.

Related Articles

Latest Articles