Wednesday, September 30, 2026

സംസ്ഥാനത്ത് 485 ഹോട്ടലുകളിൽ ഷവര്‍മ്മ പ്രത്യേക പരിശോധന‍; അടപ്പിച്ചത് 16 സ്ഥാപനങ്ങൾ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന നടക്കുന്ന
സാഹചര്യത്തിൽ ഇന്ന് 485 സ്ഥാപനങ്ങളില്‍ ഷവര്‍മ്മ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

പരിശോധനയിൽ വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 6 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു.കൂടാതെ 162 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

Related Articles

Latest Articles