ദില്ലി: എന്‍.എസ്.ഡി.എല്ലിന്റെ രജതജൂബിലി ആഘോഷ പരിപാടികള്‍ക്കിടെ ശബ്ദതടസ്സം അനുഭവപ്പെട്ട പ്രാസംഗികക്ക് കുടിക്കാനായി വെള്ളം നല്കുന്ന കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ വിഡിയോ വൈറലാകുന്നു.
പ്രസംഗത്തിനിടെ ശബ്ദതടസ്സം അനുഭവപ്പെട്ട നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ പത്മജ ചുണ്ടൂരിനാണ് നിര്‍മ്മല സീതാരാമന് വെള്ളം നല്‍കിയത്. തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനടക്കമുളളവര് സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പങ്കുവെച്ചു.
വൈറലാകുന്ന വിഡിയോയിൽ പ്രസംഗത്തിനിടെ പത്മജ സംസാരം നിര്‍ത്തുന്നതും വെള്ളത്തിനായി ആംഗ്യം കാണിക്കുന്നതുമാണ്. എന്നാൽ ഇക്കാര്യം ശ്രദ്ധയില്‍പെട്ട നിര്‍മ്മല സീതാരാമന് പത്മജക്ക് വാട്ടര്‍ബോട്ടില്‍ നല്‍കുന്നതും പത്മജ നന്ദി പറയുന്നതും വീഡിയോയിൽ കാണാം.
അതേസമയം ഇതിനു ശേഷം നിറഞ്ഞ കൈയ്യടിയോടെയാണ് സദസ് ഈ നടപടി വരവേറ്റത്. തുടർന്ന് വിദ്യാര്‍ഥികള്‍ക്കായി എന്‍.എസ്.ഡി.എല്ലിന്റെ നിക്ഷേപക ബോധവല്‍ക്കരണ പദ്ധതിയായ ‘മാര്‍ക്കറ്റ് കാ ഏകലവ്യ’ പരിപാടിയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് ഉദ്ഘാടനം ചെയ്തു.
This graceful gesture by FM Smt. @nsitharaman ji reflects her large heartedness, humility and core values.
A heart warming video on the internet today. pic.twitter.com/isyfx98Ve8
— Dharmendra Pradhan (@dpradhanbjp) May 8, 2022

