Saturday, April 20, 2024
spot_img

ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ പ്രാഥമിക ജൂറിയംഗവും മേപ്പടിയാൻ എന്ന ജനപ്രിയ ചിത്രത്തിന്റെ സംവിധായകനുമായ വിഷ്ണുമോഹൻ പ്രതികരിക്കുന്നു

ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം അതിന്റെ മനോഹാരിതകൊണ്ട് ശ്രദ്ധേയമാണ്. തമിഴിലെയും, തെലുങ്കിലെയും, മലയാളത്തിലെയും ഒരു പിടി നല്ല ചിത്രങ്ങൾക്ക് പുറകിലുള്ള പ്രതിഭകൾ അംഗീകരിക്കപ്പെട്ടു. സൂര്യയും, അപർണ്ണയും, ബിജു മേനോനും, സച്ചിയും മുതൽ നഞ്ചിയമ്മ വരെ വരെയെത്തിയ അംഗീകാരം അതിന്റെ മനോഹാരിതകൊണ്ട് ശ്രദ്ധേയമാകുന്നു. മലയാളത്തിന്റെ അഭിമാനകരമായ നേട്ടത്തിൽ കയ്യടിനേടുന്നത് മലയാളത്തിൽ നിന്നുള്ള ജൂറി അംഗങ്ങൾ കൂടിയാണ്. ഒരു പിടി നല്ല സിനിമകൾ തെരഞ്ഞെടുത്ത് അതിന്റെ സന്ദേശം വ്യക്തമായി വിനിമയം ചെയ്യുന്നതിൽ ജൂറി അംഗങ്ങളുടെ പങ്ക് ചെറുതല്ല. മലയാള സിനിമയുടെ ശ്രദ്ധേയമായ നേട്ടത്തെക്കുറിച്ച് ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ പ്രാഥമിക ജൂറിയംഗവും മേപ്പടിയാൻ എന്ന ജനപ്രിയ ചിത്രത്തിന്റെ സംവിധായകനുമായ വിഷ്ണുമോഹൻ നമ്മോടൊപ്പം ടെലിഫോണിൽ ചേരുകയാണ്. ശ്രീ വിഷ്ണു മോഹൻ ശ്രദ്ധേയമായ ഈ നേട്ടത്തെ കുറിച്ച് എന്താണ് പ്രതികരണം ?

ഉത്തരേന്ത്യൻ ലോബിയുടെ സമ്മർദ്ദമെന്നോ രാഷ്ട്രീയ പ്രേരിതമായ അവാർഡ് നിർണ്ണയമെന്നോ പരാതികളോ പരിഭവങ്ങളോ വിവാദങ്ങളോ ഇല്ലാതെ മികച്ച പ്രതിഭകൾക്കും കലാസൃഷ്ടികൾക്കും അർഹിച്ച അംഗീകാരമാവുകയാണ് ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ.

Related Articles

Latest Articles