Wednesday, May 8, 2024
spot_img

ഭാഗ്യവാൻ അജ്ഞാതൻ..! വിഷു ബമ്പര്‍ വിജയി സമ്മാനത്തുക വാങ്ങി മടങ്ങി; പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യം

തിരുവനന്തപുരം: വിഷു ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് കോഴിക്കോട് സ്വദേശിക്ക്. എന്നാൽ താൻ അജ്ഞാതനായി ഇരിക്കട്ടെ എന്നും തന്റെ പേര് വെളിപ്പെടുത്തരുതെന്നും ലോട്ടറി വകുപ്പിനോട് ഭാഗ്യവാൻ ആവശ്യപ്പെട്ടു.ഭാ​ഗ്യവാൻ 15 ദിവസങ്ങൾക്ക് ശേഷമാണ് പണം കൈപ്പറ്റിയത്. തുകയുടെ 10% ഏജൻസി കമ്മീഷനായി പോകും. ശേഷിക്കുന്ന തുകയിൽ 30% നികുതി കഴിഞ്ഞ് 7.56 കോടി രൂപയാണ് ഒന്നാം സമ്മാനക്കാരന് ലഭിക്കുക.

ഫലം വന്നു ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും ഭാഗ്യവാൻ മുന്നോട്ട് വന്നില്ല. നടപടികളെല്ലാം രഹസ്യമായി നടത്തിയ ശേഷം ലോട്ടറിയടിച്ച വ്യക്തി പണം വാങ്ങി മടങ്ങുകയായിരുന്നു. VE 475588 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മലപ്പുറം ചെമ്മാട് ലോട്ടറി ഷോപ്പിൽ നിന്നാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റ് പോയത്.

Related Articles

Latest Articles