കൊല്ലം: നിലമേലില്‍ ആത്മഹത്യ ചെയ്ത വിസ്മയ ശാരീരിക മാനസിക പീഡനം അനുഭവിച്ചിരുന്നു എന്നതിന്റെ തെളിവുകൾ പുറത്ത്. വിസ്മയയുടെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. ഭര്‍ത്താവ് കിരണ്‍ കുമാര്‍ മര്‍ദ്ദിച്ചിരുന്നുവെന്ന് കരഞ്ഞുകൊണ്ട് അച്ഛനോട് വിസ്മയ പറയുന്ന ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. കിരണ്‍ കുമാറിന്‍റെ വീട്ടില്‍ നില്‍ക്കാനാകില്ലെന്നും എനിക്ക് സഹിക്കാന്‍ സാധിക്കില്ലെന്നുമാണ് വിസ്മയ വെളിപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 21നാണ് ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയായ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ കിരണ്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വിസ്മയയുടെ അച്ഛനും സഹോദരനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സ്ത്രീധനമരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

