പത്തനംതിട്ട: പാര്‍ട്ടി ഫണ്ട് നൽകാത്തതിന്റെ പേരിൽ കട തല്ലി തകര്‍ത്തതായി പരാതി. തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേൃത്വത്തില്‍ കട തല്ലി തകര്‍ത്തെന്നാണ് പരാതി. സിപിഐ മന്നംകരചിറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോനെതിരെയാണ് പരാതി ലഭിച്ചത്.
മന്നംകരചിറ ജംഗ്ഷന് സമീപമുള ശ്രീമുരുകൻ ഹോട്ടലാണ് തകര്‍ത്തത്. കൂടാതെ കടയുടമയെയും ഭാര്യയെയും ബ്രാഞ്ച് സെക്രട്ടറി അസഭ്യം പറഞ്ഞെന്നും ആക്ഷേപമുണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവം.
കഴിഞ്ഞ നിമയസഭാ തെരഞ്ഞെടുപ്പിന് മുമ്പ് 500 രൂപ ഫണ്ട് നല്‍കണമെന്ന് പറഞ്ഞ് ബ്രാഞ്ച് സെക്രട്ടറി കടയില്‍ എത്തിയിരുന്നു. എന്നാല്‍ മുഴുവന്‍ തുക നല്‍കാന്‍ ആവില്ലെന്ന് കടയുടമ വ്യക്തമാക്കിയിരുന്നു. അന്ന് പ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നാൽ സിപിഐയുടെ സമ്മേളനുമായി ബന്ധപ്പെട്ടുള്ള പിരിവുമായി കഴിഞ്ഞ ദിവസം ഇയാൾ വീണ്ടും കടയില്‍ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.

