Friday, January 2, 2026

ആറ്റിൽ കുളിക്കാനിറങ്ങിയത് നഗ്നരായി; നാട്ടുകാർ ചോദ്യം ചെയ്തതോടെ സംഘർഷം

തിരുവനന്തപുരം: വിതുര റിസോർട്ടിലെത്തിയവർ ആറ്റിൽ കുളിക്കാനിറങ്ങിയത് നഗ്നരായി. സംഭവം കണ്ടു ചോദ്യം ചെയ്തതോടെ നാട്ടുകാരുമായി സംഘർഷത്തിലായി. നാട്ടുകാരായ സന്തോഷ്, മഹില്‍ എന്നിവര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. സന്തോഷിന്റെ മൂക്കിലും കൈകളിലുമാണ് പരിക്ക്. മഹിലിന്റെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. ആറ്റിൽ കുളിക്കാനിറങ്ങിയത് മദ്യപിച്ചതിനുശേഷമാണ്.

വിതുര ചെറ്റച്ചല്‍ ആറ്റിന്റെ കരയില്‍ പേട്ട സ്വദേശിയായ സുജിത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരുവര്‍ഷമായി റിസോര്‍ട്ടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സംഭവത്തില്‍ റിസോര്‍ട്ട് ഉടമയായ സുജിത്ത്, ഇവരോടൊപ്പമുണ്ടായിരുന്ന അനില്‍കുമാര്‍, മനോജ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വിതുര പോലീസ് ആശുപത്രിയിലെത്തി ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

റിസോര്‍ട്ട് ഉടമയും കൂട്ടരും സ്ത്രീകളെ അടക്കം മര്‍ദിച്ചതായും ആരോപണമുണ്ട്. കൂടാതെ നേരത്തെ ആറ്റിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നരീതിയില്‍ ക്യാമറകള്‍ സ്ഥാപിച്ചെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ റിസോര്‍ട്ട് ഉടമയെ ചോദ്യംചെയ്തിരുന്നു. ഇതിനെച്ചൊല്ലിയും സുജിത്തും നാട്ടുകാരും തമ്മില്‍ വാക്കേറ്റവുമുണ്ടായിരുന്നു.

Related Articles

Latest Articles