Sunday, May 19, 2024
spot_img

വിഴിഞ്ഞം തുറമുഖ നിര്‍മാണം തടസ്സപ്പെടുത്താന്‍ വിദേശഫണ്ട്! അന്വേഷണം ആരംഭിച്ച് ഇന്റലിജന്‍സ് ബ്യൂറോ

വിഴിഞ്ഞം: തുറമുഖ നിര്‍മാണം തടസ്സപ്പെടുത്താന്‍ വിദേശഫണ്ട് ഒഴുകിയെത്തുന്നുവെന്ന ആരോപണം ദൃഢമാകുന്നു . സമരസമിതി നേതാവിന്റെ ഭാര്യയുടെ പേരിലുള്ള സന്നദ്ധ സംഘടനയ്ക്ക് കോടികള്‍ വിദേശത്ത് നിന്ന് ഫണ്ടായി ലഭിച്ചെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ച് ഇന്റലിജന്‍സ് ബ്യൂറോ. 10 വര്‍ഷത്തിനിടെ 11 കോടി രൂപ ഇവരുടെ അക്കൗണ്ടിലെത്തിയെന്നാണ് പരാതി. ഈ പണം തുറമുഖത്തിനെതിരായ സമരത്തിനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചോയെന്നും ഐബി പരിശോധിക്കുന്നുണ്ട്.

ആരോപണവിധേയയുടെ സംഘടനയ്ക്ക് കഴിഞ്ഞ രണ്ട് വര്‍ഷം ലഭിച്ച തുക സംബന്ധിച്ച കണക്കുകള്‍ ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടില്ലെന്നത് പരാതിക്ക് ബലമേകുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നാല് കോടിയും 2019-20 സാമ്പത്തിക വര്‍ഷം 1.35 കോടി രൂപയും ഫണ്ടായി ലഭിച്ചതായി ഇവര്‍ അറിയിച്ചിരുന്നു. ആകെ തീരദേശത്തെ 11 സംഘടനകളാണ് ഐബിയുടെ റഡാറിലുള്ളത്. ഇതില്‍ രണ്ട് സംഘടകള്‍ക്കെതിരെ കൂടി പരാതി ലഭിച്ചതായി വിവരമുണ്ട്. കോടതി വിധിയും പൊലീസ് നടപടിയും സര്‍ക്കാര്‍ ഇടപെടലും കൂസാതെ അതിരുവിട്ടുള്ള സമരത്തിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും വിദേശ തുറമുഖങ്ങള്‍ക്കു വേണ്ടി വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാനാണ് നിലവിലെ നീക്കമെന്നും ആരോപണമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വഴിത്തിരിവ്.

Related Articles

Latest Articles