Monday, May 6, 2024
spot_img

മിലൻ കാ ഇതിഹാസ്, പരമ്പര – 39 |
നിത്യവാർത്തയായ ബോംബ് സ്ഫോടനങ്ങളിലൂടെ ഇന്ത്യയുടെ സഞ്ചാരം |
സി. പി. കുട്ടനാടൻ

ബഹുമാനപ്പെട്ട തത്വമയി ന്യൂസ് വായനക്കാരെ, നമസ്കാരം. ചില വ്യക്തിപരമായ കാരണങ്ങളാൽ ഒരു മാസത്തിലേറെയായി മിലൻ കാ ഇതിഹാസിൻ്റെ തുടർ ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തുവാൻ സാധിച്ചിരുന്നില്ല. നമുക്ക് ഇനി അത് പുനഃരാരംഭിയ്ക്കാം.

2006 കാലഘട്ടത്തിലെ ദേശീയ രാഷ്ട്രീയ സംഭവ ഗതികൾ നമ്മൾ മനസിലാക്കിക്കഴിഞ്ഞൂ. ഇസ്ലാമിക ഭീകരത ബോംബിൻ്റെ രൂപം പൂണ്ട് അഴിഞ്ഞാടിയ ഈ കാലഘട്ടത്തിൻ്റെ തുടർച്ചയായി 2007 സമാഗതമായി. ജനുവരി മാസം തന്നെ പത്രങ്ങളിലെ പ്രധാനപ്പെട്ട വാർത്ത തലക്കെട്ടുകൾ സൃഷ്ടിച്ചത് പശ്ചിമ ബംഗാൾ ആയിരുന്നു. അതാണ് നന്ദിഗ്രാം പ്രക്ഷോഭം. കമ്യുണിസ്റ്റ് പാർട്ടിക്കാരുടെ സൈദ്ധാന്തിക വാചാടോപം കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കുവാൻ മാത്രമേ സാധിയ്ക്കൂ എന്ന് അവർ തിരിച്ചറിഞ്ഞ വൈകിയ വേളയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സഖാവ്. ബുദ്ധദേവ് ഭട്ടാചാര്യ ഒരു പ്രഖ്യാപനം നടത്തി. ‘കൃഷിയാണു നമ്മുടെ അടിത്തറ, വ്യവസായം നമ്മുടെ ഭാവി’.

ഒരു കമ്യുണിസ്റ്റ് പാർട്ടിക്കാരനിൽ നിന്നും ഇത്തരം പോസിറ്റിവായ വാക്കുകൾ വന്നത് സാമാന്യ ജനത്തിൽ അത്ഭുതാവേശമുണ്ടാക്കി. ഘനഗംഭീരമായ വാക്കുകളുടെ ചാതുരിയുടെ അകമ്പടിയോടെ സാമ്പത്തിക വിഡ്ഢിത്തങ്ങൾ വാതോരാതെ വിളമ്പി പൊട്ടന്മാരായ അണികളെ സൃഷ്ടിയ്ക്കുവാൻ മിടുക്കുള്ള കമ്യുണിസ്റ്റ് രാഷ്ട്രീയ നേതൃത്വത്തിന് ഇതെന്തു വെളിപാടുണ്ടായി എന്ന് ജനത ചിന്തിച്ചു. മനുഷ്യന് മനസിലാകാത്ത ഭാഷയിൽ സംസാരിച്ച് പുകമറ സൃഷ്ടിയ്ക്കുവാൻ കഴിവുള്ള വാഗ്ദ്ധാവള്യം (Jargons) ഉപയോഗിച്ച് ഇതുവരെ അവർ സ്വീകരിച്ചിരുന്ന മുട്ടാപ്പോക്ക് പിന്തിരിപ്പൻ ആശയങ്ങളെ വെളുപ്പിയ്ക്കുവാനുള്ള ശ്രമവുമായി അനിവാര്യമായ വ്യവസായ വത്കരണത്തിലേയ്ക്ക് ബംഗാൾ കാലെടുത്തുവച്ചു.

ഇന്തൊനീഷ്യയിലെ കോർപറേറ്റ് കമ്പനിയായ സലിം ഗ്രൂപ്പിന് അവരുടെ കെമിക്കൽ ഹബ്ബ് നന്ദിഗ്രാമിൽ സ്ഥാപിയ്ക്കണം ഇതിനായി 4000 ഏക്കർ ഭൂമി വേണം, ടാറ്റാ ഗ്രൂപ്പിന് അവരുടെ നാനോ കാർ നിർമാണ ഫാക്ടറി സിംഗൂരിൽ സ്ഥാപിയ്ക്കണം അതിനായി 997 ഏക്കർ വേണം, ജിൻഡാൽ ഗ്രൂപ്പിന് സ്റ്റീൽ പ്ലാൻ്റ് തുടങ്ങാൻ സൽബോനിയിൽ 5000 ഏക്കർ വേണം. ഈ പദ്ധതികൾ നടപ്പായാൽ ആകെ 50000 കോടി രൂപയുടെ നിക്ഷേപം ബംഗാളിന് സ്വന്തം.

ഈ ഘട്ടത്തിൽ പ്രതിപക്ഷത്ത് മാർക്സിസ്റ്റ് പാർട്ടി ആയിരുന്നെങ്കിൽ എന്ത് സംഭവിയ്ക്കുമോ അത് തന്നെ പ്രതിപക്ഷത്തിരുന്ന തൃണമൂൽ കോൺഗ്രസ്സ് ചെയ്തു. നേതാവ് മമതാ ബാനർജിയുടെ നേതൃത്വത്തിൽ കർഷകരെ സംഘടിപ്പിച്ച് സമരം തുടങ്ങി. കാരണം ഈ വ്യവസായ നിക്ഷേപങ്ങൾക്ക് ഈ പ്രദേശങ്ങളിലെ കൃഷിഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ തീരുമാനം. കൃഷിഭൂമി വ്യവസായത്തിനു നൽകുന്നതിൻ്റെ യുക്തിരാഹിത്യം കർഷകർക്കും സാധാരണക്കാർക്കും മനസ്സിലായില്ല. അതോടെ നന്ദിഗ്രാം കർഷക സമര ഭൂമിയായി. ‘അമർ നാം, തൊമർ നാം, നന്ദിഗ്രാം..നന്ദിഗ്രാം’ (ഞാനും നിങ്ങളും നന്ദിഗ്രാം, നന്ദിഗ്രാം) എന്ന മുദ്രാവാക്യം മുഴക്കി പൊതുജനം തെരുവിലിറങ്ങി.

പക്ഷെ കമ്യുണിസ്റ്റ് ധാർഷ്ട്യത്തിന് ഈ സമരം ഇഷ്ടമായില്ല. അതുപിന്നെ അങ്ങനല്ലേ പാടുള്ളൂ. കമ്യുണിസ്റ്റ് പാർട്ടി ചെയ്യുന്ന സമരം ചക്കര സമരം, മറ്റുള്ളവർ ചെയ്യുന്നതൊക്കെ സമരാഭാസം. ഇതാണ് അവരുടെ പൊതുവെയുള്ള മനോഭാവം. ഓരോ ദിവസവും ഉയർന്നു കൊണ്ടിരുന്ന പ്രതിഷേധത്തെ നോക്കി ‌മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ‘എന്തു വന്നാലും പദ്ധതി നടപ്പാക്കും’. സമരത്തെ പേശീബലം കൊണ്ട് നേരിടാൻ തന്നെ കമ്യുണിസ്റ്റ് സർക്കാർ ഒരുമ്പെട്ടു. കാരണം സിംഗൂരിലെ പദ്ധതിയ്‌ക്കെതിരെ മുമ്പ് തന്നെ മമതാ ബാനർജിയുടെ നേതൃത്വത്തിൽ നടന്ന സമരം വിജയിക്കുകയും സർക്കാർ മുട്ടു മടക്കുകയും ടാറ്റ കമ്പനി നാനോകാർ ഗുജറാത്തിൽ നിർമിയ്ക്കാൻ തീരുമാനിയ്ക്കുകയും ചെയ്തിരുന്നു. മമതയുടെ വിജയം ക്ഷീണമായിരുന്നതിനാൽ നന്ദിഗ്രാമിൽ എന്തുവില കൊടുത്തും മമതയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെ ഒതുക്കുവാൻ തന്നെ കമ്യുണിസ്റ്റ് പാർട്ടി തീരുമാനമെടുത്തു.

ഇടത് അനുകൂല പ്രദേശമായിരുന്ന നന്ദിഗ്രാമിൽ പ്രത്യേക സാമ്പത്തിക മേഖലയ്‌ക്കെതിരെ സമരം തുടങ്ങിയ ജനുവരി 2ന് സിപിഎം ഗുണ്ടകൾ തൃണമൂൽ പ്രവർത്തകരെ മർദ്ദിച്ചു. തങ്ങൾക്കെതിരായ എന്തിനെയും കമ്യുണിസ്റ്റ് പാർട്ടി നേരിടുന്ന അക്രമ ശൈലി മമതാ ബാനർജി ഇവിടെ നേരിട്ട് പഠിച്ചു തുടങ്ങുകയാണ്. 6 കർഷകരാണ് അന്ന് മാർക്സിയൻ കൊലക്കത്തിയ്ക്ക് ഇരയായത്. ഇതോടെ കർഷകർ ഈ പ്രദേശം ഉപരോധിച്ചു. സർക്കാർ മിഷിണറിയെ നന്ദിഗ്രാമിനുള്ളിൽ പ്രവേശിപ്പിയ്ക്കാൻ അനുവദിച്ചില്ല.

അടുത്ത സ്ഫോടനം വൈകാതെ തന്നെ ഇന്ത്യയിൽ സംഭവിച്ചു. ഡൽഹിയിൽ നിന്നു പാക്കിസ്ഥാനിലെ ലാഹോറിലേക്കു പോകുകയായിരുന്ന സംഝോത എക്സ്പ്രസിൽ 2007 ഫെബ്രുവരി 18ന് ഹരിയാനയിലെ പാനിപ്പത്തിനടുത്തുവച്ച് ബോംബ് സ്ഫോടനമുണ്ടായി. 70 മനുഷ്യർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഭൂരിപക്ഷവും പാകിസ്ഥാൻ സ്വദേശികൾ ആയിരുന്നു. ലഷ്‌കർ-ഇ-തൊയ്ബയെ ആണ് ആദ്യം പോലീസ് സംശയിച്ചത്. ചിലരെയൊക്കെ പിടികൂടുകയും ചെയ്തു. ശേഷം അപ്രതീക്ഷിത ട്വിസ്റ്റിലേയ്ക്ക് ഈ കേസ് കൊണ്ടുപോകുവാനുള്ള ശ്രമങ്ങൾ കോൺഗ്രസ്സ് സർക്കാരിൻ്റെ ഭാഗത്തുനിന്നുമുണ്ടായി. മരണപ്പെട്ടവർ ഭൂരിഭാഗവും മുസ്ലീങ്ങളായ പാകിസ്ഥാനികൾ ആയതിനാൽ ഇത് ഹിന്ദുത്വ രാഷ്ട്രീയം ആസൂത്രണം ചെയ്ത സംഗതിയാണെന്ന് വരുത്തിത്തീർത്ത് സ്വാമി അസീമാനന്ദ, കേണൽ പുരോഹിത് മുതലായ ആളുകളിലേക്ക് അന്വേഷണം നീട്ടി. ഇതോടെ കാവി ഭീകരത എന്നൊരു പദപ്രയോഗം ഇന്ത്യമുഴുവനും ചർച്ചയാക്കുവാൻ കോൺഗ്രസ്സ് ഇസ്ലാമിക് അനുകൂല കേന്ദ്രങ്ങൾ പരിശ്രമിച്ചു. (പിൽക്കാലത്ത് ഈ കേസിലെ വിചാരണയ്‌ക്കൊടുവിൽ സ്വാമി അസീമാനന്ദ അടക്കമുള്ളവർ കുറ്റവിമുക്തരായി.)

ഇത്തരം നിരവധി സംഭവങ്ങൾ ഇന്ത്യയിൽ നടന്നുകൊണ്ടിരുന്ന ഈ കാലയളവിലും ബംഗാളിൽ ദൈനം ദിനാടിസ്ഥാനത്തിൽ സിപിഎമ്മുകാർ പ്രതിപക്ഷത്തെ അക്രമിച്ചുകൊണ്ടിരുന്നു. നിരവധി സംഘർഷങ്ങളുണ്ടായി. അതിൻ്റെ കലാശക്കൊട്ടിലേയ്ക്ക് ബംഗാൾ നടന്നടുത്തു. 2007 മാർച്ച് 14ന് ബംഗാൾ പോലീസും പോലീസ് യൂണിഫോം ധരിച്ച സിപിഎം പ്രവർത്തകരും നന്ദിഗ്രാമിലേയ്ക്ക് കടന്നുകയറി. സ്വാഭാവികമായും ജനകീയ പ്രതിരോധമുണ്ടായി. കർഷകരുടെ പ്രതിഷേധത്തെ മറികടക്കാനായി ക്രൂരമായ ലാത്തിച്ചാർജ് പോലീസ് നടത്തി. പൊലീസ് ലാത്തിച്ചാർജ് ചാനലുകളിൽ തൽസമയ ദൃശ്യങ്ങളായി. ണിക്കൂറുകളോളം നീണ്ടു നിന്ന പൊലീസ് നടപടിയിൽ വെടിവയ്പുണ്ടായി. ഇതിൽ 14 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ അതിലുമെത്രയോ മൃതദേഹങ്ങൾ പൊലീസ് എടുത്തു കൊണ്ടുപോയതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഈ സംഭവത്തോടെ നന്ദിഗ്രാം കർഷക സമരം മറ്റൊരു തലത്തിലേയ്ക്ക് കടന്നു.

ബംഗാളിലെ കമ്യുണിസ്റ്റ് സർക്കാർ നന്ദിഗ്രമിലെ കർഷകരെ വെടിവച്ച് കൊന്ന സംഭവത്തെ ഇന്ത്യയ്‌ക്കെതിരായ പോരാട്ടമാക്കി മാറ്റുവാനുള്ള കുടില തന്ത്രവുമായി കമ്യുണിസ്റ്റ് ഭീകരത രംഗത്തിറങ്ങി പോലീസ് നടപടിയുടെ പിറ്റേ ദിവസം മാർച്ച് 15ന് ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ പോലീസ് ഔട്ട്‌പോസ്‌റ്റ് ആക്രമിച്ച് 49 പോലീസ് ഉദ്യോഗസ്ഥരെ കൊന്ന് അവരുടെ ആയുധങ്ങൾ കൊള്ളയടിച്ചുകൊണ്ട് കമ്യുണിസ്റ്റ് ഭീകരത നന്ദിഗ്രാമിൽ പൊലിഞ്ഞ ജീവനുകളോട് ഐക്യദാർഢ്യം പ്രഖ്യാപിയ്ക്കുന്ന വൃത്തികെട്ട മാർകിസ്റ്റ് നാടകം അരങ്ങേറി. വായനക്കാർ ചിന്തിച്ചുനോക്കൂ., കർഷകരെ കൊന്നത് കമ്യുണിസ്റ്റ് സർക്കാർ, അതിന് പകരമായി പൊലീസുകാരെ കൊന്നത് കമ്യുണിസ്റ്റ് ഭീകരർ. എന്തൊരു നാടകമാണിത്. പിണറായി വിജയൻ പറയുന്നതുപോലെ ഈ കമ്യുണിസ്റ്റ് പാർട്ടിയെക്കുറിച്ച് നിങ്ങൾക്കൊരു ചുക്കുമറിയില്ല.

അടുത്ത സ്ഫോടന വാർത്ത വൈകാതെ തന്നെ ഇന്ത്യക്കാർ ശ്രവിച്ചു. 2007 മേയ് 18ന് ഹൈദരാബാദ് ഓള്‍ഡ് സിറ്റിയിലെ മക്ക മസ്ജിദില്‍ വെള്ളിയാഴ്ച്ച പ്രാര്‍ഥനയ്ക്കിടെ സെല്‍ഫോണ്‍ നിയന്ത്രണത്തിലുള്ള ബോംബ് പൊട്ടിത്തെറിച്ചു. 9 മുസ്ലീങ്ങൾ കൊല്ലപ്പെട്ടു, 58 പേര്‍ക്ക് പരുക്കേറ്റു. തുടര്‍ന്നുണ്ടായ കലാപത്തില്‍ 5 പേര്‍ വെടിയേറ്റു മരിച്ചു. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ഹുജിയാണ് സ്ഫോടനത്തിന് ഉത്തരവാദികളെന്നാണ് പോലീസ് ആദ്യമൊക്കെ പറഞ്ഞിരുന്നത്. അതിൻ്റെ പിണിയാളുകളായ ചില മുസ്ലീങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷെ കോൺഗ്രസ്സ് ഭരണകൂടത്തിൻ്റെ കരടക ബുദ്ധി പ്രവർത്തിച്ച് ഇത് ആർഎസ്എസിൻ്റെ തലയിലിടാനുള്ള നാണംകെട്ട പരിശ്രമം നടത്തി. കോൺഗ്രസ്സ് ഇങ്ങനെ ചിന്തിയ്ക്കുവാനുള്ള ന്യായം സുവ്യക്തമായിരുന്നു. ഇന്ത്യയെ ഇസ്ലാമിക ഭരണത്തിലേയ്ക് കൊണ്ടുവരുവാനായി പരിശ്രമിച്ചുകൊണ്ടിരിയ്ക്കുന്ന മുസ്ലിം വിഭാഗം ഒരു കാരണവശാലും മുസ്ലീങ്ങൾ കൊല്ലപ്പെട്ട് അവരുടെ എണ്ണം കുറയ്ക്കുന്ന താരത്തിലൊരു ബോംബ് സ്ഫോടനം നടത്താനിടയില്ല എന്നതായിരുന്നു ന്യായം.

ഈ സംഭവങ്ങൾക്കെല്ലാമിടയിൽ പ്രസിഡണ്ട് എപിജെ അബ്ദുൾകലാമിൻ്റെ രാഷ്ട്രപതി പദവിയുടെ കാലാവധി അവസാനിച്ചു. അടുത്ത രാഷ്ട്രപതി തിരഞ്ഞെടുപ്പിന് കളമൊരുങ്ങി. ജനഹൃദയങ്ങൾ കീഴടക്കിയ അബ്ദുൾകലാമിന് വീണ്ടുമൊരു അവസരം കൂടെ നൽകണം എന്ന് ഭരണകക്ഷിയായ കോൺഗ്രസിനോട് ബിജെപി ആവശ്യപ്പെട്ടു. പക്ഷെ അതിനെ നിരാകരിച്ചുകൊണ്ട് മത്സരത്തിനൊരുമ്പെടുവാനായിരുന്നു ഗവണ്മെൻ്റ് തീരുമാനം. യുപിഎ സഖ്യത്തിലുള്ള ഇടതുപക്ഷമടക്കമുള്ള പാർട്ടികൾ സംയുക്തമായി പ്രതിഭാ പാട്ടീൽ എന്ന കോൺഗ്രസ്സ് നേതാവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിൻ്റെ സ്ഥാനാർത്ഥിയായി ഭൈരോൺ സിംഗ് ഷെഖാവത്തും രംഗത്തെത്തി. തുടർന്ന് നടന്ന മത്സരത്തിൽ പ്രതിഭാ പാട്ടീൽ വിജയിയ്ക്കുകയും ജൂലൈ 25ന് ഇന്ത്യയുടെ 12ആമത് രാഷ്ട്രപതിയായി സ്ഥാനമേൽക്കുകയും ചെയ്തു.

വൈകാതെ തന്നെ അടുത്ത സ്ഫോടന വാർത്ത എത്തി. ഇത്തവണ ഒരു ചെറിയ മാറ്റമുണ്ടായിരുന്നു. അതെന്തെന്നാൽ ഇരട്ട സ്ഫോടനങ്ങളായിരുന്നു നടന്നത്. 2007 ഓഗസ്‌റ്റ് 25ന് ആന്ധ്രപ്രദേശ് തലസ്ഥാനമായ ഹൈദരബാദിലെ സംസ്ഥാന സെക്രട്ടേറിയറ്റിന് എതിർവശത്തുള്ള ലുംബിനി അമ്യുസ്മെൻ്റ് പാർക്കിലെ ഓപ്പൺ എയർ തിയറ്ററിൽ വൈകിട്ട് പ്രഥമ ബോംബ് സ്ഫോടനം നടന്നു. 5 മിനിട്ടിനുള്ളിൽ രണ്ടാമത്തെ സ്ഫോടനം സമീപ പ്രദേശമായ കോത്തിയിലെ ഗോകുൽ ചാറ്റ് ഷോപ് എന്ന റസ്‌റ്ററൻ്റ് പരിസരത്ത് നടന്നു. ഖുർആൻ പ്രകാരം നരകത്തിൽ പോകുവാൻ യോഗ്യരായ 44 ജീവനുകൾ പരലോകം പൂകി. 68 ഹതഭാഗ്യർക്ക് ഗുരുതരമായ പരിക്കുകളേറ്റു. ഇന്ത്യൻ മുജാഹിദ്ദീൻ, ബംഗ്ലദേശിലെ ഭീകര സംഘടനയായ ഹർക്കത്തുൽ ജിഹാദി ഇസ്‌ലാമി, പാക്ക് ഭീകര സംഘടനകൾ എന്നിവയുടെ ഇന്ത്യയിലുള്ള തൊപ്പിയും താടിയും വച്ച പിണിയാളുകളെ പോലീസ് പിടികൂടി. ഈ നിരന്തര സ്ഫോടന വാർത്തകൾ വായിച്ച് ആശങ്കപ്പെടുന്ന ഒരു വിഭാഗവും ഈ ഫോടനങ്ങൾ ഞമ്മടെ ശക്തി തെളിയിയ്ക്കുന്നു എന്ന് രോമാഞ്ചപ്പെടുന്ന മറ്റൊരു വിഭാഗവും ഇന്ത്യൻ രാഷ്ട്രീയ ധാരയിൽ രൂപപ്പെടുവാനാരംഭിച്ചു.

ഇത്തരം സ്ഫോടനങ്ങൾ രാജ്യത്ത് പലയിടത്ത് നടക്കുമ്പോൾ നിഷ്ക്രിയമായ ഇൻ്റലിജൻസ് സംവിധാനവും ഇസ്ലാമിക ഭീകരവാദികളെ ശക്തമായി കൈകാര്യം ചെയ്യാൻ താത്പര്യമില്ലാതെ ഇതെല്ലാം ഹിന്ദുക്കളുടെ കുഴപ്പമാണെന്ന് വരുത്തിത്തീർക്കുന്ന കോൺഗ്രസ്സ് ഭരണകൂടവും കൂടിച്ചേർന്ന സാമൂഹിക അവസ്ഥയിൽ നിന്നും സ്പോർട്സ് പ്രേമികൾക്ക് ആഹ്ലാദമുണ്ടാക്കുന്ന സംഭവം വന്നെത്തി. ക്രിക്കറ്റിൽ 20 ഓവർ നിയന്ത്രിത മത്സരമായ 20-20 മത്സരങ്ങൾ ആരംഭിയ്ക്കപ്പെട്ട ശേഷം 2007 സെപ്തംബർ 24ന് നടത്തപ്പെട്ട പ്രഥമ 20-20 ക്രിക്കറ്റ് വേൾഡ്‌കപ്പ് ഫൈനൽ മത്സരത്തിൽ പാകിസ്താനെ തോല്പിച്ചുകൊണ്ട് ഇന്ത്യൻ ടീം ലോക ചാമ്പ്യന്മാരായി. ഇതിലെ ആവേശകരമായ അവസാന നിമിഷം ആരും മറക്കാനിടയില്ല. പാകിസ്ഥാൻ ഇന്നിങ്സിലെ അവസാന പന്ത് മിസ്ബ ഉൾ ഹഖ് അടിച്ചുയർത്തിയപ്പോൾ മലയാളിയായ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്താണ് ക്യാച് എടുത്തത്. അക്കാലത്ത് നോക്കിയ കമ്പനിയുടെ സിംബിയൻ മൊബൈൽ ഫോണുകൾ പ്രചാരത്തിൽ ഉണ്ടായിരുന്നു. അതിലൂടെ പ്രചാരം നേടിയ ഒരു എസ്എംഎസ് കൂടെ ഈ അവസരത്തിൽ ഓർത്തു പോകുകയാണ്. അതിങ്ങനെയായിരുന്നു., ‘ആകാശത്തേയ്ക്ക് പന്ത് അടിച്ചുവിട്ട മിസ്ബ ഉൾ ഹഖിന് മനസിലായി, ലോകത്തിൻ്റെ ഏതു കോണിലും ഒരു മലയാളി ഉണ്ടാകുമെന്ന്.’

ക്രിക്കറ്റിൻ്റെ ആവേശകഥ ഒരാഴ്ചയ്ക്കുള്ളിൽ അവസാനിച്ചു. രാജ്യം വീണ്ടും സ്ഫോടനങ്ങളിലേയ്ക്ക് മടങ്ങുകയാണ്. 2007 ഒക്ടോബർ 11ന് രാജസ്ഥാനിലെ അജ്മീറിലുള്ള ഖ്വാജ മുഈനുദ്ദീൻ ചിശ്തിയുടെ ശ്മശാനത്തിനടുത്തുവച്ച് ടിഫിൻ പെട്ടിയിൽ ഒളിപ്പിച്ച സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിക്കുകയും മുപ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതൊരു മറുപടി സ്ഫോടനമാണെന്ന് പൊലീസിന് മനസിലായി. ഈ സ്‌ഫോടനക്കേസിലെ അന്വേഷണത്തിൽ മലയാളിയായ സുരേഷ് നായർ എന്ന വ്യക്തിയടക്കമുള്ള അഭിനവ് ഭാരത് പ്രവർത്തകർ പ്രതിസ്ഥാനത്തെത്തി.

ഇസ്ലാം നൽകുന്ന അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ സന്തുഷ്ടയായി തൻ്റെ ജന്മദേശമായ ബംഗ്ലാദേശ് ഉപേക്ഷിച്ച് ഇന്ത്യയിൽ അഭയം പ്രാപിച്ച തസ്ലിമ നസ്രീൻ എന്ന എഴുത്തുകാരിയെ ഇന്ത്യയിലും ജീവിയ്ക്കാൻ അനുവദിയ്ക്കില്ല എന്ന തീരുമാനവുമായി ഇസ്ലാം രംഗത്തിറങ്ങി. 2007 നവംബർ 21ന് കൽക്കത്തയിൽ മുസ്ലീങ്ങൾ വമ്പിച്ച റാലി നടത്തി. റാലി അക്രമാസക്തമായി ഇന്ത്യൻ ഭരണഘടന മുമ്പോട്ടു വയ്ക്കുന്ന മൂല്യങ്ങൾക്ക് ഇസ്ലാം പുല്ലുവില കൽപ്പിച്ചു. ഇസ്ലാമിക ഭൂരിപക്ഷ രാജ്യത്തിൽ എന്താണോ അവർ തസ്ലീമയോട് ചെയ്തത് അത് തന്നെ അവർ ഇന്ത്യയിലും ചെയ്തു. പക്ഷെ ഒരു വ്യത്യാസം മാത്രം. അതെന്തെന്നാൽ ഇന്ത്യയിൽ അവർ ന്യൂനപക്ഷമാണ്. ഒടുവിൽ പട്ടാളമിറങ്ങിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ഇതെല്ലാം കാണുന്ന ഇന്ത്യയിലെ ഹിന്ദുക്കൾ സ്വത്വപരമായി ചിന്തിയ്ക്കാൻ പാടില്ല എന്നതാണ് കോൺഗ്രസ്സിൻ്റെ ആഗ്രഹം.

തുടരും…

Related Articles

Latest Articles