Wednesday, May 1, 2024
spot_img

ഗുജറാത്തിൽ തൂക്കുപാലം തകർന്നതിനെ തുടർന്നുണ്ടായ അപകടം; രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിയ്ക്കും അനുശോചനം അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ.

ഗുജറാത്ത് : മോർബിയിലെ തൂക്കുപാലം തകർന്നതിനെ തുടർന്നുണ്ടായ വൻ അപകടത്തിൽ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും അനുശോചനം അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

“പ്രിയപ്പെട്ട പ്രസിഡന്റ്, പ്രിയ പ്രധാനമന്ത്രി, ഗുജറാത്ത് സംസ്ഥാനത്ത് പാലം തകർന്നതിന്റെ ദാരുണമായ അനന്തരഫലങ്ങളിൽ എന്റെ ആത്മാർത്ഥമായ അനുശോചനം സ്വീകരിക്കുക.
ദയവായി ഇരകളുടെ കുടുംബങ്ങളോട് സഹതാപത്തിന്റെയും പിന്തുണയുടെയും വാക്കുകൾ അറിയിക്കുക, കൂടാതെ ഈ ദുരന്തം ബാധിച്ച എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെ” എന്ന് സന്ദേശത്തിൽ പറയുന്നു.

മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 132 കടന്നു . മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോർട്ട് . പുനര്‍നിര്‍മ്മാണം നടത്തി അഞ്ച് ദിവസം മുമ്പാണ് ഈ പാലം തകർന്നത്. ഗുജറാത്തിലെ മോര്‍ബി ഏരിയയിലാണ് അപകടമുണ്ടായത്.

Related Articles

Latest Articles