Wednesday, November 18, 2026

യൂറിക് ആസിഡ് വില്ലനോ ? പ്രതിരോധിക്കാനുള്ള ചില മാർഗ്ഗങ്ങൾ ഇതാ

ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉൽപന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയില്‍ എന്തെങ്കിലും തടസ്സം നേരിടുമ്പോൾ അല്ലെങ്കില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നരീതിയിലുള്ള ഭക്ഷണം കഴിക്കുമ്പോഴോ അതുമല്ലെങ്കില്‍ യൂറിക് ആസിഡ് കൃത്യമായി അലിഞ്ഞ് മൂത്രത്തിലൂടെ പുറത്തു പോകാതിരിക്കുകയോ ചെയ്യുമ്പോഴാണ് ഉയര്‍ന്ന അളവിലുള്ള യൂറിക് ആസിഡ് ഉണ്ടാകുന്നത്. ഈ അവസ്ഥയെ ഹൈപ്പര്‍യൂറിസെമിയ എന്നാണ് വിളിക്കുന്നത്.

ഇതിന് ഏറ്റവും വലിയ പരിഹാരം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ഏതെങ്കിലും കാരണത്താല്‍ ഉണ്ടാകുന്ന നിര്‍ജ്ജലീകരണം ഹൈപ്പര്‍യൂറിസെമിയയിലേക്ക് നയിക്കുന്നു. അതിനാല്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ധിക്കുന്നത് ഒഴിവാക്കാന്‍, പ്രതിദിനം 3-4 ലിറ്റര്‍ വെള്ളം കൃത്യമായി കുടിക്കണം.

യൂറിക് ആസിഡിനെ പ്രതിരോധിക്കാനുള്ള മറ്റു മാര്‍ഗങ്ങള്‍ ഇവയാണ്. ​ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുക, വൈറ്റമിന്‍ സി കൂടുതലുള്ള നാരങ്ങ, ഓറഞ്ച് ഉപയോഗിക്കുക. നാരുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ സാധാരണ യൂറിക് ആസിഡിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. പച്ചക്കറികള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

Related Articles

Latest Articles