Wednesday, May 1, 2024
spot_img

ആലപ്പുഴ ജില്ലാ കളക്ടർ ഇനി വി ആർ കൃഷ്‌ണ തേജ; ചുമതല കൈമാറാൻ എത്താതെ ശ്രീറാം വെങ്കിട്ടരാമൻ

ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടറായി വി ആർ കൃഷ്‌ണ തേജ ചുമതല ഏറ്റെടുത്തു. ശ്രീറാം വെങ്കിട്ടരാമനെ കളക്ടർ സ്ഥാനത്ത് മാറ്റിയ ശേഷമാണ് കൃഷ്‌ണതേജയെ നിയമിച്ചത്. ചുമതല കൈമാറാൻ ശ്രീറാം വെങ്കിട്ടരാമൻ എത്തിയില്ല. കൃഷ്ണ തേജ് ഐഎഎസ് പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ്.

കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത് സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകിയാണ്. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിന്‍റെ ഭാര്യയായ രേണുരാജ് കഴിഞ്ഞ ആഴ്ചയാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്.

Related Articles

Latest Articles