Friday, April 19, 2024
spot_img

കോൺഗ്രസിൽ ഫേസ്ബുക് പോര് : പോയി പണി നോക്കാൻ പറയാതെ പറഞ്ഞു മുല്ലപ്പള്ളിക്ക് ബൽറാമിന്റെ മറുപടി

കോട്ടയം: സോഷ്യല്‍മീഡിയ വിവാദങ്ങളില്‍ വിമര്‍ശനവുമായെത്തിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനു പരോക്ഷ മറുപടിയുമായി വി.ടി. ബല്‍റാം എംഎല്‍എ രംഗത്ത്. തനിക്ക് സൗകര്യമുള്ള സമയത്ത് ഫേസ്ബുക്കില്‍ പോസ്റ്റിടുമെന്നും ഇത് സ്വന്തം ഇഷ്ടപ്രകാരമാണെന്നുമാണ് ബല്‍റാം മറുപടി പറഞ്ഞത്.

തന്റെ ഒരു ദിവസത്തെ ചടങ്ങുകളും പരിപാടികളും എണ്ണിയെണ്ണി പറഞ്ഞശേഷമായിരുന്നു ബല്‍റാം മുല്ലപ്പള്ളിയെ വിമര്‍ശിച്ചത്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുക എന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മു​ല്ല​പ്പ​ള്ളി ബ​ല്‍​റാ​മി​നു നേ​രെ പ​ര​സ്യ വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി​യ​ത്.

Related Articles

Latest Articles