കശ്‌മീര്‍: ജമ്മുകശ്​മീരിലെ കുപ്​വാരയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉ‍ള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. കശ്​മീരിലെ ഹന്ദ്വാര മേഖലയിലാണ്​ ഏറ്റുമുട്ടലുണ്ടായത്​. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന വീടുകളില്‍ സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ്​ സൈന്യം തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തുന്നത്​. എന്നാല്‍, സൈന്യത്തിന്റെ ആക്രമണത്തില്‍ എത്ര തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നത്​ വ്യക്​തമല്ല. കെട്ടിടങ്ങളില്‍ ഒളിച്ചിരിക്കുന്ന ഭീകരരുടെ വിവരങ്ങളും ലഭ്യമല്ല. രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്​.

കഴിഞ്ഞ ദിവസം ജമ്മു കാശ്മീരില്‍ ഷോപിയാനിലെ സൈനിക ക്യാമ്പിന് സമീപം ലഷ്‌കര്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടിയിരുന്നു. ഷോപിയാനിലെ നാഗീശന്‍ ക്യാമ്പിന് സമീപമായിരുന്നു സംഭവം. സംശയാസ്‌പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.