തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിന് ഇരയായ സഹോദരിമാരുടെ ദുരൂഹ മരണ കേസില്‍ വീഴ്ച വരുത്തിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജനെ സര്‍ക്കാര്‍ പുറത്താക്കി. രാവിലെയാണ് ലതാ ജയരാജനെ പുറത്താക്കി കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്.
കേസിന്റെ വിചാരണവേളയില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്. നിയമസഭയില്‍ ചോദ്യോത്തരവേളയിലാണ് ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്. വാളയാര്‍ കേസില്‍ അപ്പീലിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. അപ്പീല്‍ ഹര്‍ജിയില്‍ മികച്ച അഭിഭാഷകരെ നിയമിക്കും.
പെണ്‍കുട്ടികളുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കും. നിലവിലെ നിയമോപദേശം പ്രകാരം സര്‍ക്കാറിന് സിബിഐ അന്വേഷണത്തിന് വിടാന്‍ കഴിയില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

