Tuesday, April 30, 2024
spot_img

കോഴിക്കോട് സംരക്ഷണഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു; കൂടെയുണ്ടായിരുന്ന തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: കോഴിക്കോട് പെരുമണ്ണയില്‍ മണ്ണിടിഞ്ഞ് (Building Fell Down) രണ്ട് തൊഴിലാളികള്‍ കുടുങ്ങി. ഒരാൾ മരിച്ചു. ഏഴ് മീറ്റർ ഉയരമുളളിടത്ത് സംരക്ഷണ ഭിത്തി കെട്ടുന്നതിനിടയിലാണ് മണ്ണിടിഞ്ഞ് വീണത്. പാലാഴി സ്വദേശി ബൈജു ആണ് മരിച്ചത്. നാല് തൊഴിലാളികളായിരുന്നു സംരക്ഷണ ഭിത്തി കെട്ടാൻ ഉണ്ടായിരുന്നത്.

സുരക്ഷാഭിത്തി കെട്ടുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ കുഴിയെടുക്കുന്ന ജോലിയിലായിരുന്നു തൊഴിലാളികൾ. രണ്ടുപേർ പെട്ടെന്ന് ഓടിമാറിയതിനാൽ അപകടത്തിൽപെട്ടില്ല. ബൈജുവും മറ്റൊരാളുമാണ് മണ്ണിനടിയിൽപെട്ടത്. അര മണിക്കൂറോളം മണ്ണിനടിയിൽ തിരച്ചിൽ നടത്തിയ ശേഷമാണ് ബൈജുവിനെ കണ്ടെടുക്കാനായത്. അപ്പോഴേക്കും മരിച്ചിരുന്നു. മണ്ണിടിഞ്ഞ ഭാഗത്തിന് തൊട്ടുമുകളിൽ വീടുകളാണ്. ഈ വീടുകൾ മതിൽകെട്ടി സംരക്ഷിക്കാനുളള നീക്കത്തിനിടെയാണ് അപകടം (Accident) നടന്നത്.

Related Articles

Latest Articles