Tuesday, April 16, 2024
spot_img

’10 വർഷത്തെ സ്വപ്‌നം യാഥാർത്ഥ്യമായി മാറുന്നു’: പുതിയ പോർഷെ കാർ വാങ്ങിയതിന്റെ സന്തോഷം പങ്കുവച്ച് മംമ്ത

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മംമ്ത മോഹൻദാസ്. സിനിമ തിരക്കുകൾക്കിടയിലും താരത്തിന്റെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ കാർ ആരാധകർക്ക് പരിചയപ്പെടുത്തുകയാണ് നടി മംമ്ത മോഹൻദാസ്. മറ്റുള്ള താരങ്ങളിൽ(mamtamohan) നിന്നും വാഹനങ്ങളോടുള്ള മംമ്തയുടെ താൽപര്യം അൽപം വ്യത്യസ്തമാണെന്ന് പുതിയ കാർ തിരഞ്ഞെടുത്തതിലൂടെ വ്യക്തമാക്കുന്നുണ്ട്. കേരളത്തിൽ വ്യാപകമായി കാണുന്ന ആഡംബര കാറുകൾക്ക് പകരം വാഹന പ്രേമികൾ കാര്യമായി ഉപയോഗിക്കുന്ന ഒരു കാറാണ് മംമ്ത (actress) സ്വന്തമാക്കിയിരിക്കുന്നത്.

മംമ്ത സ്വന്തമാക്കിയിരിക്കുന്നത് പോർഷെയുടെ സ്പോർട്സ് കാറായ 911 കരേര എസ് മോഡൽ ആണ്. കൊച്ചിയിലെ പോർഷെ ഡീലർഷിപ്പിൽ നിന്നു വാങ്ങിയ മഞ്ഞ നിറത്തിലുള്ള കരേര എസിന്റെ ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. “ഒരു സ്വപ്നം ഇന്ന് യാഥാർത്ഥ്യമായി മാറുന്നെന്നും, തന്റെ സൺഷൈൻ, നിങ്ങൾക്കായി താൻ ഒരു പതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്നെന്നും മംമ്ത പറയുന്നു. “തന്റെ കുടുംബത്തിലെ ഏറ്റവും പുതിയ കുഞ്ഞിനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നതിൽ അഭിമാനിക്കുന്നു… റേസിംഗ് യെല്ലോയിൽ പോർഷെ 911 കരേര എസ്” മംമ്ത കൂട്ടിച്ചേർത്തു.

Related Articles

Latest Articles