Thursday, September 24, 2026

കൊച്ചിയിൽ മതിലിടിഞ്ഞു വീണു: അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി ഒരാൾക്ക് ദാരുണാന്ത്യം ; രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്

കൊച്ചി: കൊച്ചിയിൽ മതിലിടിഞ്ഞുവീണ് കുടുങ്ങിയ തൊഴിലാളികളില്‍ ഒരാൾ മരിച്ചു. കലൂരിലാണ് സംഭവം ഇന്ന് ഉച്ചയോടെ കലൂല്‍ ഷേണായീസ് ക്രോസ് റോഡിലായിരുന്നു അപകടം. സ്ലാബിന് അടിയില്‍ പെട്ട തൊഴിലാളിയാണ് മരിച്ചത്. രണ്ടാമത്തെ ആളുടെ കാല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയായിരുന്നു.

കോണ്ക്രീറ്റ് ചെയ്യുന്ന പണിയിലേർപ്പെട്ട തൊഴിലാളികളാണ് അപകടത്തിൽ പ്പെട്ടത്. കാലപ്പഴക്കം കാരണം മതിൽ ഇടിഞ്ഞു വീണതാണെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്. തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.

Related Articles

Latest Articles