Monday, May 20, 2024
spot_img

കത്രീന കൈഫിനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം; താരദമ്പതികളെ വധിക്കുമെന്ന് ഭീഷണി; മുംബൈ സ്വദേശി അറസ്റ്റിൽ

ബോളിവുഡ് താരദമ്പതികളായ വിക്കി കൗശലിനെയും കത്രീന കൈഫിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍. മുംബൈ സ്വദേശിയായ മന്‍വീന്ദര്‍ സിംഗ് എന്നയാളാണ് അറസ്റ്റിലായത്. വിക്കി കൗശല്‍ നല്‍കിയ പരാതിയില്‍ സാന്താക്രൂസ് പോലീസാണ് പ്രതിയെ പിടികൂടിയത്.

കത്രീന കൈഫിനോടുള്ള ആരാധന കാരണമാണ് ഭീഷണിപ്പെടുത്തിയതെന്ന് മന്‍വീന്ദര്‍ സിംഗ് മൊഴി നല്‍കി. കത്രീന കൈഫിനെ വിവാഹം കഴിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. കത്രീനയെ ഇയാള്‍ സമൂഹ മാദ്ധ്യമങ്ങള്‍ വഴി നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles