Saturday, May 18, 2024
spot_img

ദ്രൗപതി മുർമുവിന് ആശംസകളുമായി ചൈനീസ് പ്രസിഡന്റ് ഷിജിംഗ് പിങ്;ഇന്ത്യ-ചൈന ബന്ധത്തിന് വലിയ പ്രാധാന്യം നൽകുന്നു

ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദ്രൗപതി മുർമുവിനെ അഭിനന്ദിച്ച് ചൈനീസ് പ്രസിഡന്റ് ഷിജിംഗ് പിങ്. ദ്രൗപതി മുർമുവുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഷിജിംഗ് പിങ് അറിയിച്ചു. ഇന്ത്യ-ചൈന ബന്ധത്തിന് താൻ വലിയ പ്രാധാന്യം നൽകുന്നുവെന്നും ഷിജിംഗ് പിംഗ് പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസം വർധിപ്പിക്കുന്നതിനും പ്രായോഗിക സഹകരണം ശക്തിപ്പെടുത്തുന്നതിനും ദ്രൗപതി മുർമുവുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണ്. ആരോഗ്യകരവും സുസ്ഥിരവുമായ ചൈന-ഇന്ത്യ ബന്ധം ഇരു രാജ്യങ്ങളിലേയും ജനങ്ങളുടെ മൗലിക താത്പര്യങ്ങൾക്ക് അനുസൃതമായിരിക്കും. സമാധാനവും സ്ഥിരതയും വികസനവും മെച്ചപ്പെടുത്താൻ ആഗ്രഹിക്കുവെന്നും ഷിജിംഗ് പിങ് വ്യക്തമാക്കി.

Related Articles

Latest Articles