Wednesday, December 31, 2025

ഹൂതി വിമതർ ജിദ്ദയിലെ ഇന്ധന വിതരണശാല ആക്രമിച്ചു; തിരിച്ചടിച്ച് സൗദി

ജിദ്ദ: ഹൂതി വിമതർ ജിദ്ദയിലെ ഇന്ധന വിതരണശാല ആക്രമിച്ചു. ഹൂതി വിമതർ നടത്തിയ ഏറ്റവും വലിയ ആക്രമണമായാണ് ഇതിനെ കണക്കാക്കുന്നത്. എന്നാൽ, വരാനിരിക്കുന്ന ഗ്രാൻഡ് പ്രിക്സ് തീരുമാനിച്ചതു പോലെ നടപ്പാക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു.

അതേസമയം, ആക്രമണം നടത്തിയ ഹൂതികൾക്കെതിരെ സൗദി തിരിച്ചടിക്കുകയും ചെയ്തു. യെമൻ തലസ്ഥാനമായ സനായിലും ഹുദെയ്ദായിലും സൗദി അറേബ്യ വ്യോമാക്രമണം നടത്തി.

നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന നോർത്ത് ജിദ്ദ ബൾക്ക് പ്ലാന്റ്, മക്കയിലേക്കുള്ള മുസ്ലീം തീർത്ഥാടകരുടെ നിർണായക കേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ ആക്രമണം. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

Related Articles

Latest Articles