Wednesday, September 23, 2026

കേരളത്തിന് ഇരുട്ടടി: ‘സിൽവർ ലൈനിൽ പ്രശ്നങ്ങളുണ്ട്‘: പദ്ധതി നടപ്പിലാക്കാൻ തിടുക്കം കാട്ടരുതെന്ന് കേന്ദ്രം

ദില്ലി: സിൽവർ ലൈൻ പദ്ധതിക്ക് തിടുക്കം കൂട്ടിയ കേരളത്തിന് വൻ തിരിച്ചടി. പദ്ധതി നടപ്പിലാക്കാൻ സംസ്ഥാനം തിടുക്കം കാട്ടരുതെന്നും, പദ്ധതി വളരെ സങ്കീർണമാണെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പദ്ധതിച്ചെലവ് 63,000 കോടി രൂപയെന്ന സംസ്ഥാന സർക്കാരിന്റെ കണക്ക് ശരിയല്ലെന്നും റെയിൽ മന്ത്രാലയത്തിന്റെ വിലയിരുത്തൽ പ്രകാരം ചെലവ് ഒരു ലക്ഷം കോടിക്കു മുകളിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല സില്‍വര്‍ലൈന് ഒട്ടേറെ സാങ്കേതികപ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളുമുണ്ടെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയിൽ കേരളത്തിന്റെ നന്മ മുന്‍നിര്‍ത്തിയുള്ള നല്ല തീരുമാനമുണ്ടാകുമെന്ന് അശ്വനി വൈഷ്ണവ് രാജ്യസഭയിൽ പറഞ്ഞു. സിൽവർ ലൈനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചിരുന്നു. കേന്ദ്രത്തിൽ നിന്നും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പിണറായി അറിയിച്ചിരുന്നു.

Related Articles

Latest Articles