Wednesday, October 28, 2026

പ്രളയഭീതിയിൽ പത്തനംതിട്ട; കനത്ത മഴ തുടരുന്നു; വനമേഖലയിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും മഴ കനക്കുമെന്ന് മുന്നറിയിപ്പ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. വനമേഖലയിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും മഴ കനക്കുമെന്ന മുന്നറിയിപ്പും ഉണ്ട്. കൂടാതെ 44 ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണിയുമുണ്ട്.

മുന്നറിയിപ്പിനെ തുടർന്ന് ജില്ല ഭരണകൂടം അപകടമേഖലകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ച്‌ തുടങ്ങി. അപ്പര്‍ കുട്ടനാട്, പന്തളം എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്.

കഴിഞ്ഞ ദിവസവും ജില്ലയില്‍ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. വൃഷ്ടി പ്രദേശങ്ങളിലും വനമേഖലകളിലും മഴ ശക്തമായതോടെ ഡാമുകളില്‍ നിന്നും പുറംതള്ളുന്ന ജലത്തിന്‍റെ അളവ് നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു.

പ്രളയ ഭീതിയുള്ള ജില്ലയിലെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ട് സുരക്ഷ നടപടികള്‍ക്ക് വേണ്ടി വിവിധയിടങ്ങളില്‍ യോഗം ചേരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Related Articles

Latest Articles