വിദേശ സർവകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ ഇന്ത്യൻ പതാക ഉയർത്തുന്ന ഇന്ത്യൻ വിദ്യാർത്ഥിയുടെ വീഡിയോ ആണ് സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഛത്തീസ്ഗഡ് കേഡറിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അവനീഷ് ശരൺ ആണ് കുട്ടിയുടെ വീഡിയോ ട്വിറ്ററിൽ പങ്ക് വച്ചത്. പരമ്പരാഗത വസ്ത്രം ധരിച്ച് ബിരുദധാരിയായ ഒരു ഇന്ത്യൻ വിദ്യാർത്ഥി തന്റെ പേര് വിളിക്കുമ്പോൾ കടന്ന് വരികയും കൂപ്പുകൈകളോടെ, മുഖ്യാതിഥികളെ അഭിവാദ്യം ചെയ്ത ശേഷം അദ്ദേഹം തന്റെ പോക്കറ്റിൽ നിന്ന് ഇന്ത്യൻ പതാക പുറത്തെടുത്ത് വേദിയിൽ അഭിമാന പൂർവ്വം ഉയർത്തി കാണിക്കുന്നതാണ് വീഡിയോ.
പിന്നീട് പതാകയുമേന്തി വിദ്യാർത്ഥി വേദിക്ക് ചുറ്റും നടക്കുകയാണ്. “അവൻ ബിരുദം നേടി, ദശലക്ഷക്കണക്കിന് ഹൃദയം കീഴടക്കി” എന്ന ദിക്‌റിപ്പോടെയാണ് അവനീഷ് ശരൺ വീഡിയോ പങ്കുവച്ചത്. 7.4 ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടിട്ടുള്ളത്‍. നിരവധി മികച്ച പ്രതികാരങ്ങളാണ് വീഡിയോക്ക് പിന്നാലെ വരുന്നത്.

