Thursday, May 16, 2024
spot_img

കുടിവെള്ളം പൊള്ളിത്തുടങ്ങി;
വാട്ടർ അതോറിറ്റിയുടെ പുതുക്കിയ താരിഫ് നിരക്കുകൾ നിലവിൽവന്നു;ഫെബ്രുവരി 3 മുതൽ മുൻകാല പ്രാബല്യം

തിരുവനന്തപുരം : സംസ്ഥാനത്തൊട്ടാകെ വൻ പ്രതിഷേധം അലയടിക്കുന്നതിനിടയിൽ വാട്ടർ അതോറിറ്റിയുടെ പുതുക്കിയ താരിഫ് നിരക്കുകൾ നിലവിൽവന്നു. ഫെബ്രുവരി മൂന്നു മുതൽ മുൻകാല പ്രാബല്യം നൽകിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് ഉപയോഗിക്കുന്ന ഓരോ യൂണിറ്റു വെള്ളത്തിനും ഒരു പൈസ വീതമാണ് അധികമായി വർധിക്കുക. വിവിധ സ്ലാബുകളിൽ 50 രൂപ മുതൽ 550 രൂപ വരെ വർധിക്കും. അതെ സമയം 15,000 ലീറ്റർ വരെ പ്രതിദിനം ഉപയോഗിക്കുന്ന ബിപിഎൽ കുടുംബങ്ങൾക്ക് വെള്ളക്കരം അടയ്‌ക്കേണ്ടതില്ല. ഫ്ലാറ്റുകളിലെ ഉപഭോക്താക്കൾക്ക് ഫിക്സ‍ഡ് ചാർജായി നിശ്ചയിച്ചിരിക്കുന്നത് 55.13രൂപയാണ്.

പുതുക്കിയ താരിഫ് നിരക്കുകൾ

∙ 5000 ലീറ്റർ വരെ മിനിമം ചാർജ് 72.05 രൂപ. അടുത്ത ഓരോ ആയിരം ലീറ്ററിനും 14.41രൂപ അധികമായി നൽകണം

∙ 5000 മുതൽ 10,000 വരെ–അയ്യായിരം വരെ 72.05രൂപ. അടുത്ത ആയിരം ലീറ്ററിനും 14.41 രൂപ അധികം നൽകണം.

∙ 10000 മുതൽ 15000 ലീറ്റർവരെ– പതിനായിരം ലീറ്റർ വരെ മിനിമം ചാർജ് 144.10 രൂപ. പതിനായിരം ലീറ്റർ കഴിഞ്ഞാൽ അടുത്ത ഓരോ ആയിരം ലീറ്ററിനും 15.51രൂപകൂടി അധികം നൽകണം.

∙ 15000–20000ലീറ്റർ– ഉപയോഗിക്കുന്ന അടുത്ത ഓരോ ആയിരം ലീറ്ററിനും 16.62 രൂപ

∙ 20000–25000ലീറ്റർ– ഉപയോഗിക്കുന്ന അടുത്ത ഓരോ ആയിരം ലീറ്ററിനും 17.72 രൂപ

∙ 25000–30000ലീറ്റർ– ഉപയോഗിക്കുന്ന അടുത്ത ഓരോ ആയിരം ലീറ്ററിനും 19.92 രൂപ

∙ 30000–40000– ഉപയോഗിക്കുന്ന അടുത്ത ഓരോ ആയിരം ലീറ്ററിനും 23.23 രൂപ

∙ 40000–50000 ലീറ്റർ– ഉപയോഗിക്കുന്ന അടുത്ത ഓരോ ആയിരം ലീറ്ററിനും 25.44 രൂപ

∙ 50000 ലീറ്ററിനു മുകളിൽ– 1272രൂപയ്ക്കു പുറമേ ഉപയോഗിക്കുന്ന അടുത്ത ഓരോ ആയിരം ലീറ്ററിനും 54.10രൂപ.

Related Articles

Latest Articles