Monday, April 29, 2024
spot_img

ഇടുക്കി ഡാമിലെ വെള്ളം ജനവാസ മേഖലയിലെത്തി; പ്രദേശവാസികളെ മാറ്റിയേക്കും; 15 ക്യാമ്പുകൾ തുറന്നു

ഇടുക്കി: ഇടുക്കി ഡാം തുറന്നതോടെ വെള്ളം ജനവാസ മേഖലയിലേക്ക് എത്തി. തടിയമ്പാട് ചപ്പാത്തിൽ റോഡിന് സമീപം വരെ വെള്ളം എത്തി. ആളുകളെ മാറ്റി തുടങ്ങി. ചെറുതോണി പുഴയിലെ ജലനിരപ്പ് 2.30 സെൻറീമീറ്റർ കൂടി. 150 ക്യുമെക്സ് വെള്ളം ആണ് ഒഴുക്കുന്നത്. വെളളം ഒഴുക്കുമ്പോൾ 79 വീടുകളിൽ നിന്ന് ആളുകളെ മാറ്റേണ്ടിവരുമെന്ന് നേരത്തെ തന്നെ കണക്ക് കൂട്ടിയിരുന്നു. സ്ഥലത്ത് 15 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. എന്നാൽ ആരും തന്നെ ക്യാമ്പുകളിലേക്ക് എത്തിയിട്ടില്ല. 50000 ലീറ്റർ വെള്ളം ഒഴുക്കാൻ ആലോചനയുണ്ട്. എന്നാൽ സ്ഥിതി​ഗതികൾ വിലയിരുത്തിയ ശേഷമേ അന്തിമ തീരുമനം എടുക്കു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.15 അടിയായി ഉയർന്നു. സെക്കന്റിൽ 5000 ഘനയടിയോളം വെള്ളം ഒഴുക്കി വിടുകയാാണ്. എല്ലാ ഷട്ടരുകളും 60 സെന്റി മീറ്റർ ആക്കി ഉയർത്തി.മുല്ലപ്പെരിയാർ ഡാമിൽ നിന്നുള്ള വെള്ളം ഒഴുക്കിയതോടെ ഒരു വീട്ടിൽ വെള്ളം കയറി. വള്ളക്കടവിന് സമീപം കടശ്ശിക്കാടു ആറ്റോരത്തെ ഒരു വീട്ടിൽ ആണ് വെള്ളം കയറിയത്

മുല്ലപ്പെരിയാറിലേയും ഇടമലയാറിലേയും ഇപ്പോഴത്തെ ജലനിലരപ്പിൽ ആശങ്കപ്പെടാനില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയും വ്യക്തമാക്കി.എല്ലാ ഡാമുകളും ഒരുമിച്ച് തുറക്കാനുള്ള ക്രമീകരണമാണ് ഇപ്പോൾ നടത്തുന്നത്.മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറവാണ്. ജലനിരപ്പ് 135 അടിയായിരിക്കുമ്പോൾ എടുക്കുന്നത് പോലെയാണ് വെള്ളം കൊണ്ടു പോകുന്നത്.അത് കൂട്ടിയാൽ നമുക്ക് ആശ്വാസമാകുമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു.

Related Articles

Latest Articles