Monday, May 20, 2024
spot_img

കിർമാണി പിടിയിലായ ഉടൻ രക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥന്റെ നീക്കം; ഈ ഗൂഢനീക്കത്തെ പൊളിച്ചതും പോലീസ്

കല്‍പ്പറ്റ: ലഹരിപ്പാര്‍ട്ടിക്കിടെ ടി പി വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് (Kirmani Manoj) പിടിയിലായ വയനാട് റിസോര്‍ട്ടില്‍ നടത്തിയ ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട അന്വേഷണം ക്വട്ടേഷന്‍ സംഘങ്ങളിലേക്ക്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തലവനും ലഹരി മരുന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാനായി റിസോര്‍ട്ടില്‍ വന്നതായി സൂചനയുണ്ട്. ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങള്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തെന്ന സംശയത്തില്‍ അന്വേഷണം കടുപ്പിക്കും. ഗോവയിലെ ഗുണ്ടാനേതാവ് കമ്പളക്കാട് മുഹ്‌സിന്റെ വിവാഹ വാര്‍ഷിക ആഘോഷവുമായി ബന്ധപ്പെട്ടാണ് വയനാട് റിസോര്‍ട്ടില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്.

ലഹരി പാര്‍ട്ടിയെ കുറിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് സിപിഎം നേതാവ് കിര്‍മാണി മനോജ് ഉള്‍പ്പടെ 16 പേര്‍ പിടിയിലായത്. അതേസമയം പാര്‍ട്ടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളും പിടിയിലായ പ്രതികളുടെ ഫോണ്‍ കോള്‍ വിവരങ്ങളും പോലീസ് വിശദമായി പരിശോധിക്കും. റിസോര്‍ട്ടിലെത്തിയ ലഹരിമരുന്നിന്റെ ഉറവിടവും കണ്ടെത്തേണ്ടതുണ്ട്. ഇത് കൂടാതെ പോലീസ് തിരച്ചിലിനിടെ കുറച്ചുപേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

എന്നാൽ കിര്‍മാണി മനോജ് പിടിയിലായതോടെ ഇയാളെ രക്ഷിക്കാനുളള നീക്കവും ശക്തമായിരുന്നു. കേസൊതുക്കാൻ ഒരു മേലുദ്യോഗസ്ഥന്റെ ശക്തമായ ഇടപെടൽ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കിർമാണി മനോജ് അടക്കമുള്ളവർ പിടിയിലായെന്ന് മാധ്യമങ്ങളെ രഹസ്യമായി അറിയിച്ച് ചില പോലീസുകാർ ഈ നീക്കം പൊളിച്ചടുക്കുകയായിരുന്നു. അതേസമയം കേരളത്തില്‍ സമീപകാലത്ത് നടന്ന ഗുണ്ടാ ആക്രമണ പരാതികളില്‍ പിടിയിലായ പ്രതികള്‍ക്ക് ഈ ലഹരിപ്പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടോയെന്നും, ലഹരിമരുന്ന് പാര്‍ട്ടിക്ക് പിന്നില്‍ മറ്റ് അജണ്ടകള്‍ ഉണ്ടോയെന്നും പോലീസ് പരിശോധിച്ച് വരികയാണ്.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

Related Articles

Latest Articles