Kirmani manoj
കല്പ്പറ്റ: ലഹരിപ്പാര്ട്ടിക്കിടെ ടി പി വധക്കേസിലെ രണ്ടാം പ്രതി കിര്മാണി മനോജ് (Kirmani Manoj) പിടിയിലായ വയനാട് റിസോര്ട്ടില് നടത്തിയ ലഹരിമരുന്ന് പാര്ട്ടിയുമായി ബന്ധപ്പെട്ട അന്വേഷണം ക്വട്ടേഷന് സംഘങ്ങളിലേക്ക്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന ക്വട്ടേഷന് സംഘത്തലവനും ലഹരി മരുന്ന പാര്ട്ടിയില് പങ്കെടുക്കാനായി റിസോര്ട്ടില് വന്നതായി സൂചനയുണ്ട്. ഗുണ്ടാ ക്വട്ടേഷന് സംഘങ്ങള് ലഹരി പാര്ട്ടിയില് പങ്കെടുത്തെന്ന സംശയത്തില് അന്വേഷണം കടുപ്പിക്കും. ഗോവയിലെ ഗുണ്ടാനേതാവ് കമ്പളക്കാട് മുഹ്സിന്റെ വിവാഹ വാര്ഷിക ആഘോഷവുമായി ബന്ധപ്പെട്ടാണ് വയനാട് റിസോര്ട്ടില് പാര്ട്ടി സംഘടിപ്പിച്ചത്.
ലഹരി പാര്ട്ടിയെ കുറിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില് നടത്തിയ തിരച്ചിലിലാണ് സിപിഎം നേതാവ് കിര്മാണി മനോജ് ഉള്പ്പടെ 16 പേര് പിടിയിലായത്. അതേസമയം പാര്ട്ടി സംബന്ധിച്ച കൂടുതല് വിവരങ്ങള്ക്കായി റിസോര്ട്ടിലെ സിസിടിവി ദൃശ്യങ്ങളും പിടിയിലായ പ്രതികളുടെ ഫോണ് കോള് വിവരങ്ങളും പോലീസ് വിശദമായി പരിശോധിക്കും. റിസോര്ട്ടിലെത്തിയ ലഹരിമരുന്നിന്റെ ഉറവിടവും കണ്ടെത്തേണ്ടതുണ്ട്. ഇത് കൂടാതെ പോലീസ് തിരച്ചിലിനിടെ കുറച്ചുപേര് ഓടി രക്ഷപ്പെട്ടിരുന്നു. ഇവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
എന്നാൽ കിര്മാണി മനോജ് പിടിയിലായതോടെ ഇയാളെ രക്ഷിക്കാനുളള നീക്കവും ശക്തമായിരുന്നു. കേസൊതുക്കാൻ ഒരു മേലുദ്യോഗസ്ഥന്റെ ശക്തമായ ഇടപെടൽ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കിർമാണി മനോജ് അടക്കമുള്ളവർ പിടിയിലായെന്ന് മാധ്യമങ്ങളെ രഹസ്യമായി അറിയിച്ച് ചില പോലീസുകാർ ഈ നീക്കം പൊളിച്ചടുക്കുകയായിരുന്നു. അതേസമയം കേരളത്തില് സമീപകാലത്ത് നടന്ന ഗുണ്ടാ ആക്രമണ പരാതികളില് പിടിയിലായ പ്രതികള്ക്ക് ഈ ലഹരിപ്പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടോയെന്നും, ലഹരിമരുന്ന് പാര്ട്ടിക്ക് പിന്നില് മറ്റ് അജണ്ടകള് ഉണ്ടോയെന്നും പോലീസ് പരിശോധിച്ച് വരികയാണ്.
തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…