Monday, September 21, 2026

വയനാട് ഉരുൾപൊട്ടൽ : അങ്ങനെ ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലേക്ക്

വയനാട് : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. ദുരന്തം നടന്നു മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് മുൻ വയനാട് എംപിയും വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും വയനാട്ടിലെത്തുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു എന്നാണ് ഇരുവരും നൽകുന്ന വിശദീകരണം. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും ഇരുവരും സന്ദർശിക്കും.

വയനാട്ടിൽ രക്ഷാദൗത്യം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ലഭ്യമാകുന്ന വിവരം. 267 മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു.
195 പേർ ചികിത്സയിൽ കഴിയുകയാണ്. ഇരുന്നൂറിലധികംപേരെ കാണാതായിട്ടുണ്ട്. ഇതുവരെ 1600 ഓളം പേരെയാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്. 82 ദുരിതാശ്വാസ ക്യാമ്പുകളാണ് വയനാട് തുറന്നിരിക്കുന്നത്. 8000 അധികം പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്.

Related Articles

Latest Articles