Monday, January 5, 2026

വയനാട്ടില്‍ യുവാവ് മരിച്ച കേസ്; പിതാവ് അറസ്റ്റില്‍

വയനാട്: വയനാട് യുവാവ് മരിച്ച കേസ് കൊലപാതകമെന്ന് പോലീസ്. കേസിൽ യുവാവിന്റെ പിതാവിനെ അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ മൂപ്പൈനാട് മാന്‍കുന്നില്‍ അക്ഷയ് ആണ് മരിച്ചത്. കല്‍പ്പറ്റ പോലീസാണ് മരിച്ച അക്ഷയുടെ പിതാവ് മോഹനനെ അറസ്റ്റ് ചെയ്തത്.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവാണ് മകനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.

മകന്‍ ലഹരിക്കടിമയായിരുന്നുവെന്നും അതുകൊണ്ടു തന്നെ എന്നും വീട്ടിൽ തർക്കങ്ങൾ പതിവായിരുന്നെന്നും പ്രതി മോഹനൻ പറയുന്നു. ഇതാണ് കൊലക്ക് കാരണമായതെന്നും പിതാവ് പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യമടക്കം പോലീസ് പരിശോധിച്ച്‌ വരുകയാണ്‌.

Related Articles

Latest Articles