Saturday, May 4, 2024
spot_img

നിങ്ങൾ തടിവെയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളുടെ ആഗ്രഹം സഫലീകരിക്കാൻ മാർഗ്ഗങ്ങളുണ്ട്; ഈ പോംവഴികൾ ഒന്ന് നോക്കു

പെട്ടെന്ന് തടിവെയ്ക്കാം ഈ ഒറ്റമൂലികൾ പരീക്ഷിച്ച് നോക്കു

  1. ഉലുവ ഒരു പിടിവീതം വൈകുന്നേരം ഒരു ഗ്ലാസ് വെള്ളത്തിലിട്ട് കുതിർത്ത് രാവിലെയെടുത്ത് ഞെരടി പിഴിഞ്ഞരിച്ച് ആ വെള്ളം പതിവായി ഉപയോഗിക്കുക.
  2. ബദാം പരിപ്പ് പൊടിച്ചിട്ടു പാൽ കാച്ചി കഴിക്കുക.
  3. പാലും പഞ്ചസാരയും ചേർത്ത് ഓട്ട്സ് കഴിക്കുക.
  4. തൊട്ടാവാടിയുടെ വേര് കഷായം വെച്ച് രണ്ടു തുടം വീതം എടുത്ത് അതിൽ അമുക്കുരം (ശുദ്ധി) പൊടിച്ചതും കൂട്ടി കഴിക്കുക.
  5. പച്ച കുറുന്തോട്ടി സമൂലം ഇടിച്ചു പിഴിഞ്ഞ് അരിച്ചെടുത്തശേഷം അരിയിട്ടു വേവിച്ച് കഞ്ഞിവെച്ച് പാലിൽ ചേർത്തു കുടിക്കുക.
  6. ഇന്തുപ്പും വെണ്ണയും ചേർത്ത് രാത്രി ഊണു കഴിക്കുക. കുട്ടികൾക്കു തടിക്കാൻ നന്ന്.
  7. വിഷ്ണുക്രാന്തി ചതച്ചിട്ടു പാൽ കാച്ചി കഴിക്കുക. ഇതും കുട്ടി കൾക്ക് നല്ലതാണ്.
  8. ശതാവരി കഷായംവെച്ച് ശതാവരി കല്ക്കം ചേർത്ത് നെയ്യ് കാച്ചി
    കഴിക്കുക.

Related Articles

Latest Articles