Thursday, January 8, 2026

നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്; ബെസ്റ്റ് ആരോഗ്യമന്ത്രി; എറണാകുളത്ത് വിഷപ്പുക നിറഞ്ഞു പത്താം ദിവസം മാസ്ക് വയ്ക്കാൻ പറഞ്ഞ മന്ത്രിയെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബ്രഹ്മപുരം വിഷയത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, ബെസ്റ്റ് ആരോഗ്യമന്ത്രിയാണ്. എറണാകുളത്ത് വിഷപ്പുക നിറഞ്ഞ് പത്താം ദിവസം മാസ്ക് ധരിക്കണമെന്ന് ഉപദേശിച്ച മന്ത്രിയാണ് വീണ ജോർജ്.

തീപിടിച്ച് മൂന്നാം ദിവസം മന്ത്രി പറഞ്ഞു ആരോഗ്യപ്രശ്നം ഇല്ലെന്ന്. എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അങ്ങനെ പറഞ്ഞതെന്നും വി.ഡി സതീശൻ ചോദിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സ്ഥലമായിരുന്നു കൊച്ചിയിലെ ബ്രഹ്മപുരം. എവിടെ നിന്ന് കിട്ടിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ആരോഗ്യപ്രശ്നം ഇല്ലെന്നു പറഞ്ഞതെന്നും വി.ഡി.സതീശൻ ചോദിച്ചു.

Related Articles

Latest Articles