Sunday, May 5, 2024
spot_img

ദിവസവും നിങ്ങൾ നടക്കാറുണ്ടോ ?11 മിനുട്ടെങ്കിലും നടന്നാൽ അകാലമരണം ഒഴിവാക്കാമെന്ന് പഠനം

വ്യായാമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നടത്തം. നടക്കുന്നത് ഏറ്റവും ലളിതമായ വ്യായാമ വഴിയാണ്. ആര്‍ക്കും ചെയ്യാവുന്ന ഒന്നാണിത്. ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന പഠനം ഹൃദയ പ്രശ്‌നങ്ങള്‍, ചില ക്യാന്‍സറുകള്‍, അകാല മരണം എന്നിവയൊഴിവാക്കാന്‍ സഹായിക്കുന്നതായി ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്‌പോട്‌സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. ദിവസവും 11 മിനിറ്റെങ്കിലും നടന്നാല്‍ അകാല മരണസാധ്യത 25 ശതമാനം കുറയുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

30 മില്യണില്‍ കൂടുതല്‍ ആളുകളുടെ ഹെല്‍ത്ത് ഡേറ്റയെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ചതാണ് ഇത്. ഈ റിപ്പോര്‍ട്ട് പ്രകാരം ദിവസവുമുള്ള നടത്തം ആളുകളില്‍ ഹൃദയ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ചില ക്യാന്‍സര്‍ സാധ്യതകള്‍ അകറ്റാനും ആയുസ് കൂട്ടാനും സഹായിക്കുന്നതായി പറയുന്നു.10ല്‍ ഒന്നെന്ന നിരക്കിലുള്ള അകാല മരണം നാം ദിവസവും അല്‍പം അനങ്ങിയാല്‍ തന്നെ ഒഴിവാക്കാവുന്നതാണെന്ന് പഠനത്തിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ അനലൈസിസ് പറയുന്നു.

Related Articles

Latest Articles