Sunday, May 19, 2024
spot_img

വിവാഹം അതിർത്തി കടക്കാതിരിക്കാൻ ശ്രമിക്കണം,ഇന്ത്യയിൽ നിർമിച്ച സാധനങ്ങൾക്ക് പ്രാധാന്യം നൽകണം,കുടുംബക്കാരോട് പറഞ്ഞില്ലെങ്കിൽ മറ്റാരോട് പറയും, പ്രധാനമന്ത്രി

ദില്ലി- സമ്പന്ന കുടുംബങ്ങൾ വിദേശത്ത് വിവാഹങ്ങൾ നടത്തുന്ന പ്രവണതയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻ്റെ പണം അതിർത്തി കടന്ന് പോകാതിരിക്കാൻ ഇത്തരം ആഘോഷങ്ങൾ ഇന്ത്യൻ മണ്ണിൽ നടത്തണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയായിരുന്നു മോദിയുടെ അഭ്യർത്ഥന.

     വിവാഹവുമായി ബന്ധപ്പെട്ട് ഒരു കാര്യം എന്നെ വളരെക്കാലമായി അലട്ടുന്നു. എൻ്റെ ഹൃദയവേദന എൻ്റെ  കുടുംബാംഗങ്ങളോട് പറഞ്ഞില്ലെങ്കിൽ, ഞാൻ മറ്റാരോടാണ് പറയുക, ഒന്ന് ആലോചിച്ചു നോക്കൂ,  ഇക്കാലത്ത് ചില കുടുംബങ്ങൾ വിദേശത്ത് പോയി കല്യാണം നടത്തുകയാണ്. ഇത് അവശ്യമാണോ?' -പ്രധാനമന്ത്രി ചോദിച്ചു. 

   വിവാഹങ്ങൾക്കാവശ്യമായ സാധനങ്ങൾ വാങ്ങുമ്പോൾ ഇന്ത്യയിൽ നിർമിച്ച സാധനങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വിവാഹ സീസൺ ആരംഭിച്ചുകഴിഞ്ഞു. വിവാഹങ്ങൾക്കായി ഷോപ്പിംഗ് നടത്തുമ്പോൾ നിങ്ങൾ എല്ലാവരും ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും പ്രധാനമന്ദ്രി മൻകിബാത്തിലൂടെ പറഞ്ഞു.  

Related Articles

Latest Articles