Thursday, May 16, 2024
spot_img

പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നു! ഇസ്രയേൽ കമ്പനിയുടെ കപ്പൽ പിടിച്ചെടുത്ത് ഇറാൻ !കപ്പൽ ജീവനക്കാരിൽ 2 മലയാളികളുൾപ്പെടെ ഇന്ത്യക്കാരും

ദില്ലി: ഇസ്രയേൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ പിടിച്ചെടുത്ത് ഇറാൻ സൈന്യം. ഇന്ന് രാവിലെയാണ് ദുബായിലേക്കുള്ള യാത്രയ്ക്കിടെ ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ സൈന്യം കപ്പൽ തടഞ്ഞത്. കപ്പൽ ജീവനക്കാരിൽ രണ്ട് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരുമുണ്ട്. ഇവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. പാലക്കാട്, കോഴിക്കോട് സ്വദേശികളാണ് കപ്പിലുള്ളതെന്നാണ് വിവരം.

കപ്പലിൽ ഇറാൻ സൈന്യത്തിൻെറ ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്നതും കമാൻഡോകൾ കപ്പലിലേക്ക് ചാടിയിറങ്ങുന്നതുമായ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പോർച്ചുഗീസ് പതാക വഹിക്കുന്ന കപ്പൽ ഇസ്രായേലി ശതകോടീശ്വരൻ ഇയാൽ ഓഫറിന്റെ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് വിവരം. എംഎസ്‌സി ഏരീസ് എന്ന കണ്ടെയ്‌നർ കപ്പലാണ് ഇറാൻ പിടിച്ചെടുത്തത്. ആവശ്യമെങ്കിൽ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ കഴിയുമെന്ന് ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിൻ്റെ നാവിക തലവൻ അലിരേസ താങ്‌സിരി ചൊവ്വാഴ്ച പറഞ്ഞിരുന്നു

സിറിയയിലെ ഇറാന്റെ നയതന്ത്ര കാര്യാലയത്തില്‍ ഈ മാസം ഒന്നിന് നടന്ന ആക്രമണത്തോടെയാണ് മേഖയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായത്. ആക്രമണത്തിൽ ഇസ്രയേലിനെതിരേ ഇറാൻ ആരോപണമുന്നയിച്ചിരുന്നു. ഡമാസ്‌കസിലെ ഇറാൻ എംബസി ബോംബിട്ട് തകർത്തതിനു തക്കതായ മറുപടി നൽകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞിരുന്നു. ആക്രമണത്തിൽ രണ്ട് മുതിർന്ന കമാൻഡർമാർ ഉൾപ്പെടെ ഏഴ് റെവല്യൂഷണറി ഗാർഡ് ഓഫീസർമാരാണ് കൊല്ലപ്പെട്ടത്.

Related Articles

Latest Articles