Saturday, October 24, 2026

മഹാരാഷ്ട്രയ്ക്ക് പിന്നാലെ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് പശ്ചിമ ബംഗാളും; മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് നിർദേശം

ദില്ലി: മഹാരാഷ്ട്രയുടെ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതിന് പിന്നാലെ പശ്ചിമ ബംഗാളിലും നിയന്ത്രണങ്ങൾ പൂർണമായി നീക്കി. എന്നാല്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് സര്‍ക്കാര്‍ നിർദേശം നല്‍കി.

അതേസമയം തന്നെ മഹാരാഷ്ട്രയില്‍ ഇനി മുതൽ മാസ്ക് നിർബന്ധമില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയത്. ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മാസ്ക് ധരിച്ചാൽ മതിയെന്നാണ് പുതിയ നിർദേശം. ശനിയാഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗമാണ് കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള നിർണായക തീരുമാനമെടുത്തത്.

സംസ്ഥാനത്ത് ഇനി ആൾക്കൂട്ടങ്ങൾക്കും സാമൂഹികമായ കൂടിചേരലുകൾക്കും ഒരു നിയന്ത്രണവും ഉണ്ടാവില്ലെന്നും മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. കോവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പൂർണ ഇളവുകൾ അനുവദിച്ചത്. എന്നാൽ മാസ്ക് ഉപയോഗം നിർബന്ധമല്ലെങ്കിലും കുറച്ചു നാൾ കൂടി തുടരുന്നതാണ് നല്ലതെന്ന് വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ ജനങ്ങളോട് അഭ്യർഥിച്ചു.

Related Articles

Latest Articles