Saturday, May 18, 2024
spot_img

വനിതകൾ ദീപശിഖയേന്തുന്നത് അശുദ്ധി ; പുന്നപ്ര- വയലാർ രക്തസാക്ഷി ദിനാചരണ പരിപാടിയിൽ വനിതാ അത്‌ലറ്റുകൾക്ക് വിവേചനം ; പിന്നിൽ സിപിഎം നേതാക്കളെന്ന് ആരോപണം

ആലപ്പുഴ: പുന്നപ്ര- വയലാർ രക്തസാക്ഷി ദിനാചരണ പരിപാടിയിൽ വനിതാ അത്‌ലറ്റുകൾക്ക് വിവേചനം. ദീപശിഖാ പ്രയാണത്തിൽ നിന്നും വനിതാ അത്‌ലറ്റുകളെ ഒഴിവാക്കിയതായാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ പരാതിയുമായി എഐവൈഎഫ് രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം 23 നായിരുന്നു 77ാമത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പുന്നപ്രയിൽ ദീപശിഖാ പ്രയാണം നടത്തിയത്. ഇതിൽ എഐവൈഎഫ്- ഡിവൈഎഫ്‌ഐ സംഘടനകളിൽ നിന്നുള്ള 20 അത്‌ലറ്റുകളായിരുന്നു പങ്കെടുത്തിരുന്നത്. ഇതിൽ നാല് പേർ സ്ത്രീകളായിരുന്നു. എന്നാൽ ഇവർക്ക് ദീപശിഖ കൈയിൽ കൊടുക്കാൻ സംഘാടകർ വിസമ്മതിക്കുകയായിരുന്നു.

ഭദ്രദീപമാണെന്നും അതിനാൽ ദീപശിഖ സ്ത്രീകൾ കൈയിലേന്തുന്നത് അശുദ്ധിയാണെന്നും സിപിഎം നേതാവ് പറഞ്ഞതിനെ തുടർന്നായിരുന്നു സംഘാടകർ വനിതാ അത്‌ലറ്റുമാരെ മാറ്റി നിർത്തിയത്. ഇതോടെ പതാകവാഹകരായാണ് ഇവർക്ക് പരിപാടിയിൽ പങ്കെടുക്കേണ്ടി വന്നത്. അതേസമയം, സംഭവത്തിൽ അപ്പോൾ തന്നെ ഇടപെട്ടതായും എന്നാൽ സിപിഎം നേതാക്കൾ ഇത് വകവച്ചില്ലെന്നും എഐവൈഎഫ് പറയുന്നു.

Related Articles

Latest Articles