Tuesday, May 14, 2024
spot_img

തിരുവനന്തപുരത്തെ വികസനപാതയിലേക്ക് നയിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് ? വിഷയ വിദഗ്ദ്ധർ പങ്കെടുക്കുന്ന സെമിനാറുമായി അനന്തപുരിയുടെ ബൗദ്ധികക്കൂട്ടായ്മ നേതി നേതി ; മുഖ്യപ്രഭാഷകനായി കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ ; ചിന്തോദ്ദീപകമായ സെമിനാർ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തത്സമയം എത്തിക്കാൻ തത്വമയിയും

തിരുവനന്തപുരം : കേരളത്തിന്റെ തലസ്ഥാന നഗരിയുടെ വികസനം താറുമാറായ അവസ്ഥയിലാണ്. വികസനങ്ങൾ നടപ്പാക്കേണ്ടവർ നോക്കുകുത്തികളായി നിൽക്കുമ്പോൾ തിരുവനന്തപുരം ഒരു പുരോഗതിയുമില്ലാതെ മുരടിക്കുകയാണ്. തിരുവനന്തപുരത്തെ വികസനപാതയിലേക്ക് നയിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് ? മാറ്റം എവിടെനിന്ന് തുടങ്ങണം ? സമൂഹത്തിന്റെ ഭാവി ശോഭനമാക്കാൻ പൊതുസമൂഹം എങ്ങിനെ ഇടപെടണം ? വ്യക്തതയുള്ള അഭിപ്രായ രൂപീകരണത്തിനുതകുംവിധം വിഷയ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് സെമിനാർ സംഘടിപ്പിക്കുകയാണ് അനന്തപുരിയുടെ ബൗദ്ധികക്കൂട്ടായ്‌മയായ നേതി നേതി.

ഏപ്രിൽ 8 വൈകുന്നേരം 5:00 മണിക്ക് തിരുവനന്തപുരം ജവഹർ നഗർ ചേമ്പർ ഹാളിലാണ് സെമിനാർ. കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറാണ് സെമിനാറിലെ മുഖ്യപ്രഭാഷകർ. തത്വമയി നെറ്റ്‌വർക്കിന്റെ തത്സമയ സംപ്രേക്ഷണത്തിലൂടെ ചിന്തോദ്ദീപകമായ ആശയങ്ങളുടെ വേദിയായ നേതി നേതി സെമിനാറിൽ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് പങ്കുചേരാം. തത്സമയ കാഴ്ചകൾക്കായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാം.

http://bit.ly/3ZsU9q

Related Articles

Latest Articles