Tuesday, May 14, 2024
spot_img

വിമാനത്തിനുള്ളിൽ കച്ചട കാട്ടിയാൽ എന്താകും? യാത്രാവിലക്കുകൾ തീരുമാനിക്കുന്നതാര്? എങ്ങനെ? ജയരാജന് കിട്ടിയ ശിക്ഷ കുറഞ്ഞുപോയോ?

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച സംഭവത്തിൽ ഇരു കക്ഷികൾക്കും യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് വിമാനക്കമ്പനി. മുദ്രാവാക്യം വിളിച്ച യുത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് രണ്ടാഴ്ചയും എൽ ഡി എഫ് കൺവീനർ ഇപി ജയരാജന് മൂന്നാഴ്‌ചയുമാണ് ഇൻഡിഗോ യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മുദ്രാവാക്യം വിളിച്ച കോൺഗ്രസ്‌ പ്രവർത്തകരെക്കാൾ കൂടിയ ശിക്ഷയാണ് ജയരാജന് ലഭിച്ചതെങ്കിലും വിമാനത്തിനുള്ളിലെ മോശം പെരുമാറ്റങ്ങൾക്ക് സാധാരണ നിലയിൽ നൽകിവരുന്നത്.

ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിയമങ്ങൾ പ്രകാരം വിമാനക്കമ്പനികൾ അന്വേഷണത്തിനായി ഒരു സമിതിയെ നിയോഗിക്കേണ്ടതുണ്ട്. സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവണം നടപടി. സഹായമാത്രികർക്ക് നേരെയോ വിമാന ജീവനക്കാർക്ക് നേരെയോ പെരുമാറ്റ ദൂഷ്യമുണ്ടായാൽ വിമാനക്കമ്പനികൾക്ക് നടപടിയെടുക്കാം. വിമാനക്കമ്പനികൾ സാധാരണയായി ഇത്തരം സംഭവങ്ങളെ വളരെ ഗൗരവമായാണ് കാണുന്നത്. കാരണം വിമാനത്തിലുണ്ടാകുന്ന ഇത്തരം അനിഷ്ടസംഭവങ്ങൾ വിമാനക്കമ്പനിയുടെ സത്പേരിനെ ബാധിക്കാം. കൂടാതെ യാത്രക്കാറുമായുള്ള കരാർ പ്രകാരം വിമാനത്തിനുള്ളിൽ വച്ച് സംഭവിക്കുന്ന പരിക്കുകൾക്കും ആക്രമണങ്ങൾക്കും ചിലപ്പോൾ കമ്പനികൾക്ക് വൻ തുകകൾ നഷ്ടപരിഹാരം നൽകേണ്ടി വന്നേക്കാം. അതിനാൽ വാക്കാലുള്ള ആക്രമണങ്ങൾക്ക് സാധാരണയായി മൂന്ന് മാസവും ശാരീരികവും ലൈഗീകവുമായ ആക്രമണങ്ങൾക്ക് ആറ് മാസവുമാണ് യാത്രാവിലക്ക് നൽകാറുള്ളത്.

പക്ഷെ ഇവിടെ ജയരാജനെതിരെ വരാൻ സാധ്യതയുള്ളത് ആറ് മാസത്തേ വിലക്കാണെങ്കിലും മൂന്ന് ആഴ്ചത്തെ വിലക്ക് മാത്രമാണ് വിമാനക്കമ്പനി നൽകിയത്. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ ജയരാജൻ ശാരീരികമായി കയ്യേറ്റം ചെയ്യുന്നതും പിടിച്ച് തള്ളുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. യാത്രക്കാർക്ക് വീണു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ഉചിതമായ നടപടി സ്വീകരിക്കാൻ എയർലൈനുകൾക്ക് അധികാരമുണ്ട് എന്നതാണ് പ്രധാനം. 2017 ൽ ശിവസേന എം പി രവീന്ദ്ര ഗെയ്ക് വാദിനെ എയർ ഇന്ത്യ ഇത്തരത്തിൽ വിലക്കിയിട്ടുണ്ട്. ജീവനക്കാരനെ ചെരുപ്പുകൊണ്ടടിച്ചതിനാണ് വിലക്ക്. മുംബൈ വ്യവസായി ബിർജു കുമാർ സല്ലയെ ജെറ്റ് എയർവെയ്സ് ബോംബ് ഭീഷണി മുഴക്കിയതിന്റെ പേരിൽ വിലക്കിയിട്ടുണ്ട്. ഇയാളുടെ വ്യാജ ഭീഷണിയുടെ പേരിൽ വിമാനം വഴിതിരിച്ചു വിട്ട് മറ്റൊരു വിമാനത്താവളത്തിലിറക്കി യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധിക്കേണ്ടി വന്നു.

ഇത്തരത്തിൽ ഒരു വിമാനക്കമ്പനി വിലക്കിയാലും മറ്റ് കമ്പനികളുടെ വിമാനങ്ങളിൽ ഇവർക്ക് യാത്ര ചെയ്യുന്നതിൽ തടസ്സമില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ നിർദ്ദേശങ്ങളില്ലാത്തപക്ഷം ഒരു വിമാനക്കമ്പനി നൽകുന്ന യാത്രാവിലക്ക് മറ്റ് കമ്പനികൾക്ക് ബാധകമല്ല. വിമാന വിലക്കുകൾക്കെതിരെ വ്യോമയാന മന്ത്രാലയത്തിൽ യാത്രക്കാർക്ക് അപ്പീൽ പോകാവുന്നതുമാണ്.

വിമാനത്തിനുള്ളിലെ അനിഷ്ട സംഭവങ്ങൾക്ക് കാരണക്കാരായവർക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിക്കാറുള്ളതെങ്കിലും നടപടിയെടുക്കാതെ ഒത്തുതീർപ്പാക്കിയ അനേകം സംഭവങ്ങളുമുണ്ട് 2017 ലെ ആന്റി ഹൈജാക്കിങ് നിയമപ്രകാരം വിമാനത്തിനുള്ളിലെ കൊലക്ക് വധശിക്ഷ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ വിമാനം ലാൻഡ് ചെയ്ത് വാതിൽ തുറന്നു കഴിഞ്ഞാൽ പിന്നെയുണ്ടാകുന്ന സംഭവങ്ങൾക്ക് ആ രാജ്യത്തെ നിയമമാണ് ബാധകം. വിമാനത്തിനുള്ളിലെ ആക്രമണങ്ങൾക്ക് ഇരയായവർക്കോ കമ്മാന്റിലുള്ള പൈലറ്റിനോ, എയർപോർട്ട് മാനേജർക്കോ, വിമാന സുരക്ഷ ഇൻചാർജ്ജിനോ സംഭവത്തെ കുറിച്ച് പോലീസിൽ പരാതിപ്പെടാവുന്നതാണ്.

Related Articles

Latest Articles