Monday, April 29, 2024
spot_img

എൻഫോഴസ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ് കിട്ടിയില്ല, കിട്ടിയാലും ചോദ്യം ചെയ്യലിന് ഹാജരാകില്ല; തോമസ് ഐസക്

കൊച്ചി: എൻഫോഴസ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് മുൻധനമന്ത്രി തോമസ് ഐസക്ക്. ഇഡിയുടെ നോട്ടീസ് തനിക്ക് കിട്ടിയിട്ടില്ല. കിട്ടിയാലും ഹാജരാകില്ലെന്നും തന്നെ ഇഡിയ്ക്ക് അറസ്റ്റ് ചെയ്യാമെന്നും തോമസ് ഐസക് പറഞ്ഞു.

കിഫ്ബിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി നാളെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് ഇഡി ഐസക്കിന് നൽകിയ നിർദ്ദേശം. കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിൽ നടത്തുന്ന അന്വേഷണത്തിനായിട്ടാണ് ഐസക്കിനെ ചോദ്യം ചെയ്യാനായി ഇഡി നിർദേശം നൽകിയിരിക്കുന്നത്.

ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയർമാനായിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് കിഫ്ബി സിഇഒ അടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്തിരുന്നു.

Related Articles

Latest Articles