Monday, April 29, 2024
spot_img

വാട്‌സ്ആപ്പില്‍ ഇനി ഒറിജിനല്‍ ക്വാളിറ്റിയില്‍ തന്നെ ഫോട്ടോകള്‍ അയക്കാം; പുതിയ ഫീച്ചർ അടുത്ത അപ്‌ഡേഷൻ മുതൽ

വാട്‌സ്ആപ്പിലും മറ്റ് സോഷ്യല്‍ മിഡിയ പ്ലാറ്റ്‌ഫോമുകളിലും നാം അയക്കുന്ന ചിത്രങ്ങള്‍ അതിന്റെ ഒറിജിനല്‍ ക്വാളിറ്റിയില്‍ അയക്കാന്‍ പറ്റാറില്ല . ഇത് മറികടക്കാന്‍ ഡോക്യുമെന്റ് ഫോമിലും മറ്റു ചില ആളുകള്‍ വഴിയുമാണ് അയക്കാറുള്ളത്. എന്നാൽ അതിന് പരിഹാരം കാണുന്ന ഒരു വാർത്തയാണ് ഇപ്പോൾ വരുന്നത്

വാട്‌സ്ആപ്പില്‍ ഫോട്ടോകള്‍ അവയുടെ ഒറിജിനല്‍ ക്വാളിറ്റിയില്‍ അയക്കാവുന്ന സവിശേഷത പുറത്തിറക്കാനൊരുങ്ങുകയാണ് മെറ്റ. വാട്‌സ്ആപ്പിന്റെ ഫീച്ചര്‍ ട്രാക്കറായ WaBetaInfo ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാട്‌സ്ആപ്പിന്റെ അടുത്ത അപ്‌ഡേഷനില്‍ ഈ മാറ്റം ഉൾപ്പെടുത്തും.. ചിത്രങ്ങളുടെ യഥാര്‍ത്ഥ ഗുണനിലവാരത്തോടെ അയക്കാന്‍ ഇത് സഹായിക്കും.

Related Articles

Latest Articles