Friday, May 17, 2024
spot_img

ചേർത്തലയിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ;ആത്മഹത്യയെന്ന് സംശയം

ആലപ്പുഴ : ചേർത്തല അർത്തുങ്കലിൽ യുവാവിനെ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് യുവാവിന്റെ മൃതദേഹം. ചേർത്തല തെക്ക് പഞ്ചായത്ത് 19-ാം വാർഡ് സ്വദേശി സാജനാണു (സൈമൺ– 35 ) ‌മരിച്ചത്. മരത്തിൽ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം . ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Related Articles

Latest Articles